Tuesday, July 25, 2017 Last Updated 6 Min 39 Sec ago English Edition
Todays E paper
Tuesday 25 Jul 2017 03.57 PM

ഐമ സെബാസ്റ്റിയന്‍ വിവാഹിതയാകുന്നു; വരന്‍ സോഫിയ പോളിന്റെ മകന്‍

aima sebastian, sophia paul, kevin paul

ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ അനുജത്തിയായി വന്ന് മലയാളികളുടെ മനം കവര്‍ന്ന ഐമ സെബാസ്റ്റിയന്‍ വിവാഹിതയാകുന്നു. മലയാളത്തിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വീക്കെന്‍ഡ് ബ്ലോക്ബ്‌സ്‌റ്റേഴ്‌സിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകന്‍ കെവിന്‍ പോളാണ് വരന്‍.

കാടു പൂക്കുന്ന നേരം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങള്‍ സ്വതന്ത്രമായി നിര്‍മ്മിക്കുകയും ബാംഗ്ലുര്‍ ഡെയ്‌സ് ചിത്രത്തിന്റെ നിര്‍മാണ പങ്കാളിത്തം വഹിക്കുകയും ചെയ്ത കമ്പനിയാണ് വീക്കെന്‍ഡ് ബ്ലോക്ബ്‌സ്‌റ്റേഴ്‌സ്.

2013ല്‍ പുറത്തിറങ്ങിയ നേരത്തിലൂടെയാണ് ഐമ സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ഇരട്ടസഹോദരി ഐനയ്‌ക്കൊപ്പം മനു കണ്ണന്താനത്തിന്റെ ദൂരത്തിലും അഭിനയിച്ചു. ഐമ അഭിനയിച്ച മൂന്നാമത്തെ ചിത്രമാണ് ഈ വര്‍ഷം റിലീസ് ചെയ്ത മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍.

യു.എ.ഇയില്‍ ജനിച്ചുവളര്‍ന്ന ഐമ ദുബായ് മണിപ്പാല്‍ സര്‍വകലാശാലയിലെ എം.ബി.എ വിദ്യാര്‍ത്ഥിനിയാണ്. ഷാര്‍ജയിലാണ് താമസം. സിനിമാ നിര്‍മാണത്തിനും വിതരണത്തിനുമൊപ്പം ദുബായിയില്‍ ബിസിനസ്സുണ്ട് കെവിനും കൂടുംബത്തിനും. ഡിസംബറില്‍ വിവാഹനിശ്ചയം നടക്കും. അടുത്തവര്‍ഷം ജനുവരിയിലാണ് വിവാഹം.

Ads by Google
TRENDING NOW