Wednesday, October 18, 2017 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 02.56 PM

'അനുരാഗം - ദി ആര്‍ട്ട് ഓഫ് തേപ്പ്'

uploads/news/2017/07/130599/CiniLOctAnuragam.jpg

തോപ്രാംകുടിയിലെ ജൂപ്പിറ്റര്‍ സിനിമ കൊട്ടകയുടെ മാനേജരായ പൗലോയും മകന്‍ ഡൊമിനിക്കും തമ്മില്‍ വലിയ ആത്മബന്ധത്തിലാണ്. ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട മകനോട് സുഹൃത്തെന്ന പോലെയാണ് പൗലോയുടെ ഇടപെടല്‍.

ഒഴിവുസമയങ്ങളില്‍ സിനിമാ കൊട്ടകയില്‍ അച്ഛന്റെ ജോലിയില്‍ അവന്‍ സഹായിക്കാറുമുണ്ട്. അവര്‍ അച്ഛനും മകനും മാത്രമാകുന്ന സമയങ്ങളില്‍ തന്റെ അമ്മയെക്കുറിച്ചുള്ള ഡൊമിനിക്കിന്റെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങള്‍ക്കു മറുപടിയായി ഭാര്യ റെബേക്കയെ ആദ്യമായി കണ്ടുമുട്ടിയതും പ്രണയിച്ചതുമൊക്കെ വികാരാധീനനായി പൗലോ മകനോടു മനസ്സ് തുറക്കുന്നു.

uploads/news/2017/07/130599/CiniLOctAnuragam1.jpg

പ്രണയത്തിന്റെ വ്യത്യസ്ത തലങ്ങള്‍, ഭാവങ്ങള്‍ അനാവരണം ചെയ്യുന്ന ഈ ചിത്രത്തില്‍ ജൂഡ് ആന്റണി, അജുവര്‍ഗീസ്, ജോജു ജോര്‍ജ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, ചെമ്പില്‍ അശോകന്‍, ആന്‍സണ്‍ പോള്‍, ഷാലു റഹീം, അഭിരാമി, പാര്‍വ്വതി നായര്‍, അരുന്ധതി, ലിജോമോള്‍, മീരാ നായര്‍, ഡെയ്ന്‍, രഞ്ജിത്ത് തുടങ്ങിയ ഒരു വന്‍ താരനിര തന്നെ കഥാപാത്രങ്ങളാകുന്നു.

അനുരാഗം - ദി ആര്‍ട്ട് ഓഫ് തേപ്പിന്റെ ആദ്യ ഷെഡ്യൂള്‍, കോഴിക്കോട്, കട്ടപ്പന എന്നിവിടങ്ങളില്‍ നടന്നു. അടുത്ത ഷെഡ്യൂള്‍ എറണാകുളം, ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളിലായി ജൂലൈ പകുതിയോടെ ആരംഭിക്കും.

uploads/news/2017/07/130599/CiniLOctAnuragam2.jpg

ബാനര്‍- അഗാപെ മൂവി ഹൗസ്, നിര്‍മ്മാണം- പ്രിന്‍സ് ഗ്ലാരിയന്‍സ്, സംവിധാനം- ജയന്‍ വന്നേരി, തിരക്കഥ- സുധീഷ് എസ്.കെ., ശ്രീഷ്‌കുമാര്‍ എസ്., ഛായാഗ്രഹണം- ജെറി സൈമണ്‍, സംഗീതം- വിഷ്ണു മോഹന്‍ സിതാര, ഗാനരചന- ബി.കെ. ഹരിനാരായണന്‍, ആര്‍. വെങ്കിടാചലം, എഡിറ്റിംഗ്- സോബിന്‍ കെ. സോമന്‍, പി.ആര്‍.ഒ. എ.എസ്. ദിനേശ്, അജയ് തുണ്ടത്തില്‍, കല- കോയാസ്, ചമയം- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- സ്‌റ്റെഫി സേവ്യര്‍, വി.എഫ്.എക്‌സ്.- അരുണ്‍ലാല്‍, കോറിയോഗ്രാഫി- പ്രസന്ന, ആക്ഷന്‍- ഡെയ്ഞ്ചര്‍ മണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജെ.പി. മണക്കാട്, എക്‌സി. പ്രൊഡ്യൂസേഴ്‌സ്- സാജന്‍ യശോധരന്‍, അനൂപ് ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടേഴ്‌സ്- ബിജു സെലസ്റ്റിന്‍, അജിന്‍ലാല്‍, അസോ. ഡയറക്ടര്‍- രഞ്ജിത് ടി.വി., സംവിധാന സഹായികള്‍- അരവിന്ദ്, ആര്‍. കൃഷ്ണന്‍, അംബരീഷ്, നൗഫല്‍ ഷാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഷാജി, സ്റ്റില്‍സ്- റഫീഖ് പട്ടേരി, ഡിസൈന്‍- യെല്ലോ ടൂത്ത്.

- അജയ് തുണ്ടത്തില്‍ (പി.ആര്‍.ഒ.)

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW