Tuesday, October 10, 2017 Last Updated 9 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 02.44 PM

വീണ്ടും ക്വൊട്ടേഷന്‍ ബലാത്സംഗം; വിവാഹം കഴിക്കാതിരിക്കാന്‍ യുവതിയെ ബലാത്സംഗം ചെയ്യിച്ചു

 rape, crime

ജലന്ധര്‍: വിവാഹം കഴിക്കാതിരിക്കാന്‍ യുവതിയെ സുഹൃത്തുക്കളെ കൊണ്ട് ബലാത്സംഗം ചെയ്യിച്ച വിദ്യാര്‍ത്ഥി അറസ്റ്റില്‍. ജലന്ധര്‍ പോലീസാണ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്. സുഹൃത്തിനെ വിവാഹം കഴിക്കാതിരിക്കാനാണ് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യിച്ചത്. സംഭവത്തില്‍ ഹര്‍പീത് സിങ് ഹാപ്പി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കൂട്ടബലാത്സംഗം, വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സഹപാഠികളായിരുന്ന ഹര്‍പീതും യുവതിയും സുഹൃത്തുക്കളായിരുന്നു. തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ 20ന് മാതാപിതാക്കളെ പരിചയപ്പെടുത്താനെന്ന് പറഞ്ഞ് ഹാപ്പി യുവതിയെ വിളിച്ചു വരുത്തി.

തുടര്‍ന്ന് മാതാപിതാക്കള്‍ വരുന്നത് വരെ കാത്തുനില്‍ക്കാന്‍ യുവതിയോട് പറഞ്ഞു. ഇതിനിടെ ഇയാളുടെ സുഹൃത്തുക്കള്‍ വരികയും വീട്ടില്‍ കൊണ്ടു വിടാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. വൈദ്യപരിശോധനയില്‍ ബലതാസംഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹാപ്പിയുടെ സുഹൃത്തുക്കളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW