Tuesday, July 25, 2017 Last Updated 5 Min 58 Sec ago English Edition
Todays E paper
ഡോ. പി.ബി. രാജേഷ്
ഡോ. പി.ബി. രാജേഷ്
Tuesday 25 Jul 2017 02.10 PM

കുടുംബ ഐശ്വര്യത്തിന്

uploads/news/2017/07/130594/Weeklyvasthu250717a.jpg

വീടിന്റെ തെക്കുഭാഗത്തോ പടിഞ്ഞാറുഭാഗത്തോ കൂടുതല്‍ സ്ഥലം ഉണ്ടായാല്‍ സാമ്പത്തികഞെരുക്കം ഉറപ്പാണ്. അങ്ങനെ ഉള്ളതിനെ കുറച്ചാല്‍ ആ പ്രശ്‌നം തീരുന്നതാണ്. വടക്കും കിഴക്കും ഉയര്‍ന്നിരിക്കാന്‍ പാടില്ല.

വടക്കും കിഴക്കും താഴ്ന്നിരിക്കണം. വടക്കുകിഴക്കേ മൂലയില്‍ മതില്‍ ഒരു കാരണവശാലും വളഞ്ഞാകരുത്. വീടിന് നിശ്ചയമായും ചുറ്റുമതില്‍ നിര്‍മിക്കണം. വീട്ടിലും ഓഫീസിലും കിഴക്കോട്ട് അല്ലെങ്കില്‍ വടക്കോട്ട് നോക്കിവേണം ഇരിക്കേണ്ടത്.

വീടിന്റെ വടക്കുകിഴക്കേ മൂലയില്‍ കിണര്‍, വാട്ടര്‍ടാങ്ക് എന്നിവ വരുന്നത് ഉത്തമമാണ്. വീടിന്റെ പ്രധാന വാതിലിനുനേരേ മരമോ തൂണോ ഉണ്ടാകരുത്. കണ്ണാടി പോലെയുള്ള ഗ്ലാസുകള്‍ മുന്‍വശത്തെ ജനലുകള്‍ക്ക് ഉപയോഗിക്കരുത്.

പ്രധാന വാതില്‍ തുറന്നാല്‍ നേരെ കണ്ണാടി വയ്ക്കുകയും അരുത്. അതുപോലെ വീടിന്റെ തറയുടെ ഉയരം അടുത്തുള്ള പൊതുവഴിയേക്കാള്‍ താഴ്ന്നാകരുത്. വീടിനടുത്ത് ക്ഷേത്രം ഉണ്ടെങ്കില്‍ ആ അമ്പലത്തിന്റെ നിഴല്‍ വീട്ടില്‍ പതിക്കരുത്. ഇത്രയും കാര്യങ്ങള്‍ ഐശ്വര്യം നിലനില്‍ക്കാന്‍ ആവശ്യമാണ്.

Ads by Google
TRENDING NOW