Monday, May 28, 2018 Last Updated 10 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 01.48 PM

മദ്യലഹരിയില്‍ സഹോദരിയെ കാറിടിച്ച് കൊന്ന ശേഷം ദൃശ്യങ്ങള്‍ ലൈവ് സ്ട്രീമിങ് നടത്തിയ 18കാരി പിടിയില്‍

uploads/news/2017/07/130583/car.jpg

മദ്യലഹരിയില്‍ 14കാരിയായ സഹോദരിയെ കാറിടിച്ച് കൊന്ന ശേഷം ദൃശ്യങ്ങള്‍ ലൈവ് സ്ട്രീമിങ് നടത്തിയ 18കാരി പിടിയില്‍. സ്റ്റോക്ക്ടോണിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ജാക്യുലിന്‍ സാന്‍ചെസ് എന്ന 14കാരിയെയാണ് 18 കാരിയായ ഒബ്ദുലിയ സാന്‍ചെസ് കൊലപ്പെടുത്തിയത്. സഹോദരി ചോരയില്‍ കുളിച്ച് ജീവന് വേണ്ടി അഭ്യര്‍ത്ഥിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ ലൈവ് സ്ട്രീമിങ് നടത്തുകയും ചെയ്തു. ഞാന്‍ എന്റെ അനിയത്തിയെ കൊന്നുവെന്ന് പറഞ്ഞായിരുന്നു തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഒബ്ദുലിയ സാന്‍ചെസ് ലൈവ് സ്ട്രീമിങ് നടത്തിയത്.

ഒബ്ദുലിയ സാധാരണ നിലയില്‍ സംസാരിച്ച് വണ്ടിയോടിക്കുകയും, തുടര്‍ന്ന് കാറിന്റെ നിയന്ത്രണം വിട്ട് സമീപത്തെ മുള്ള് കമ്പി ഫെന്‍സില്‍ തട്ടി ഇടിച്ച് മറിയുകയുമായിരുന്നു. തുടര്‍ന്ന് ജാക്യുലിന്‍ കാറില്‍ നിന്നും തെറിച്ച് വീണു. സഹായത്തിനായി ഒബ്ദുലിയയോട് ജാക്യുലിന്‍ കരഞ്ഞ് അപേക്ഷിച്ചു. എന്നാല്‍ സഹോദരിയെ രക്ഷിക്കുന്നതിന് പകരം ഒബ്ദുലിയ ക്യാമറയില്‍ സംസാരിക്കുകയാണ് ചെയ്യുന്നത്. താന്‍ സഹോദരിയെ കൊന്നുവെന്ന വെളിപ്പെടുത്തല്‍ ഈ അവസരത്തിലാണ് ഒബ്ദുലിയ നടത്തുന്നത്. ഈ കുറ്റത്തിന്‍ താന്‍ ജയിലില്‍ പോകുമെന്നറിയാമെന്നും താന്‍ സഹോദരിയെ സ്നേഹിക്കുന്നുണ്ടെന്നും തങ്ങളുടെ ജീവിതത്തിലെ അവസാന കാര്യമാണിതെന്നും ഒബ്ദുലിയ ലൈവ് സ്ട്രീമിംഗിലൂടെ പറയുന്നുണ്ട്.

കാറപകടത്തില്‍ കൊല്ലപ്പെട്ട ജാക്യുലിന്‍ സീറ്റ് ബെല്‍ട്ട് ധരിച്ചിട്ടില്ലായിരുന്നുവെന്നാണ് മെര്‍സെഡ് കൗണ്ടി ഷെരീഫ് വെണ്‍ വാണ്‍കെ വെളിപ്പെടുത്തുന്നത്. കാറിന്റെ പുറക് വശത്തെ വിന്‍ഡോയിലൂടെയാണ് 14കാരി ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചിരുന്നത്. കാറില്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയുമുണ്ടായിരുന്നുവെന്നും ജാക്യൂലിനെ രക്ഷിക്കാന്‍ അവള്‍ ഒബ്ദുലിയയോട് അപേക്ഷിച്ചിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ഈ പെണ്‍കുട്ടിയുടെ കാലിന് അപകടത്തില്‍ കാര്യമായ പരുക്കേറ്റിട്ടുണ്ട്. ഒബ്ദുലിയ സീറ്റ് ബെല്‍റ്റ് ധരിച്ചതിനാല്‍ ചെറിയ പരുക്കുകളേ പറ്റിയിട്ടുള്ളൂ. കൊലപാതക കുറ്റം ചുമത്തി നിലവില്‍ മെര്‍സെഡ് കൗണ്ടി ജയിലിലാണ് ഒബ്ദുലിയയെ പാര്‍പ്പിച്ചിരിക്കുന്നത്.

Ads by Google
Tuesday 25 Jul 2017 01.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW