Tuesday, July 25, 2017 Last Updated 1 Min 1 Sec ago English Edition
Todays E paper
Tuesday 25 Jul 2017 12.18 PM

പ്രണയം നിരസിച്ച വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ വെട്ടിവീഴ്ത്തി; യുവാവ് അറസ്റ്റില്‍

uploads/news/2017/07/130566/jibi.jpg

തൃപ്പൂണിത്തുറ: പ്രണയം നിരസിച്ച നേഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ വാക്കത്തിക്കു വെട്ടി വീഴ്്ത്തിയ യുവാവ് അറസ്റ്റില്‍. കൂത്താട്ടുകുളം സ്വദേശി ജിബു സ്‌കറിയയാണ് പിടിയിലായത്. പെണ്‍കുട്ടിയെ വെട്ടിയ ശേഷം ഒളിവില്‍ പോയ ഇയാളെ കാക്കനാടു നിന്നാണ് പിടികൂടിയത്. കൊലപാതക ശ്രമത്തിനാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇരുകൈ മുട്ടുകള്‍ക്കും വെട്ടേറ്റ പെണ്‍കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അപകട നില തരണം ചെയ്തു. മകളെ നിരന്തരം ശല്യം ചെയ്ത ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരുന്നു. അന്ന് പോലീസ് കേസെടുക്കുകയും സ്‌റ്റേഷനില്‍ വിളിച്ച് ഉപദേശിച്ച് വിടുകയുമായിരുന്നു. അന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുറെ ഗുളികകള്‍ കഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആത്മഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം.

സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതി കണ്ണൂരിലേയ്ക്ക് കടന്നിരുന്നു. അവിടെ നിന്ന് അടിമാലിയിലേയ്ക്കും. രണ്ടു തവണ ആശുപത്രിയിലേയ്ക്ക് വിളിച്ചും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ഈ നമ്പറുകള്‍ ട്രേസ് ചെയ്താണ് ലൊക്കേഷന്‍ മനസ്സിലാക്കിയത്. സമാന രീതിയില്‍ മറ്റു പല പെണ്‍കുട്ടികളെയും ഇയാള്‍ ഉപദ്രവിച്ചിട്ടുണ്ട്. കുറവിലങ്ങാട്, പാലാ, മൂവാറ്റുപുഴ എന്നിവിടങ്ങളിലും കേസുണ്ട്. ഒരു പെണ്‍കുട്ടിയുടെ മോതിരം വലിച്ചൂരാന്‍ ശ്രമിച്ചതില്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

Ads by Google
LATEST NEWS
TRENDING NOW