Tuesday, July 25, 2017 Last Updated 1 Min 51 Sec ago English Edition
Todays E paper
Tuesday 25 Jul 2017 11.21 AM

ഹജ്ജ് വോളണ്ടീയർ സേവനം: ദമ്മാം ഒ ഐ സി സി രജിസ്‌ട്രേഷൻ ആരംഭിച്ചു

uploads/news/2017/07/130549/gulf250717d.jpg

ദമ്മാം: 2017 ലെ ഹജ്ജ് ​കർമ്മത്തിനെത്തുന്ന ഹാജിമാരെ സഹായിക്കുന്നതിനായ് ഒ ഐ ഐ സി സി യുടെ നേതൃത്വത്തിൽ നടത്തുന്ന ഹജ്ജ് സേവന പ്രവർത്തനങ്ങൾക്ക് ദമ്മാം, ഖോബാർ, ജുബൈൽ, റഹീമ, അൽ ഹസ്സ, സൈഹാത്, ഖത്തീഫ് എന്നീ പ്രദേശങ്ങളിൽ നിന്നും താല്പര്യമുള്ള ഒ ഐ സി സി അംഗങ്ങളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും രജിസ്‌ട്രേഷൻ ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി ആരംഭിച്ചു.

ആഗസ്ത് 30 ന് ജിദ്ദയിലെത്തി തുടർന്നുള്ള മൂന്ന് ദിവസം മിനായിൽ അതിഥികളായി എത്തുന്ന ഹാജിമാർക്ക് ആവശ്യമുള്ള സേവനങ്ങൾ ചെയ്തുകൊടുക്കുകയാണ് വോളണ്ടിയർമാരുടെ പ്രവർത്തനം. വോളണ്ടിയർമാർക്ക് ആവശ്യമായ വോളണ്ടീയർ ഐ ഡി , താമസ - ഭക്ഷണ സൗകര്യങ്ങൾ ഒ ഐ സി സി ചെയ്തുകൊടുക്കുന്നതാണ്.

രജിസ്‌ട്രേഷൻ ഫോറത്തിനും മറ്റ് വിശദ വിവരങ്ങൾക്കും ദമ്മാം റീജ്യണൽ കമ്മിറ്റി സെക്രട്ടറിമാരായ ഷംസു കൊല്ലം (0564905720), സക്കീർ ഹുസൈൻ (0502911826) എന്നിവരെ ബന്ധപ്പെടേണ്ടതാണ്. ​

ചെറിയാൻ കിടങ്ങന്നൂർ

Ads by Google
Tuesday 25 Jul 2017 11.21 AM
YOU MAY BE INTERESTED
TRENDING NOW