Sunday, July 22, 2018 Last Updated 26 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 08.15 AM

ഇതര സംസ്ഥാനക്കാരി വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു ; ഏഴു വിവാഹം കഴിച്ച നാട്ടുകാരനായ തൊഴിലാളിയെ പോലീസ് പിടികൂടി

uploads/news/2017/07/130523/bangali.jpg

ചങ്ങനാശേരി: ഇതര സംസ്ഥാനക്കാരിയായ യുവതിയെ വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന സംശയത്തെത്തുടര്‍ന്ന് ഇവരോടൊപ്പം താമസിച്ചിരുന്ന ഇതേ നാട്ടുകാരനായ തൊഴിലാളിയെ പോലീസ് പിടികൂടി.

ബംഗാള്‍ മാള്‍ഡ രത്തുവ മജ്രക്കോട് സ്വദേശിനി തസീമ (22) യെയാണ് ഇന്നലെ രാവിലെ 10.30 ന് പായിപ്പാട്-മല്ലപ്പള്ളി റോഡില്‍ വെള്ളാപ്പള്ളി കവലയ്ക്കു സമീപം കീഴടി ഭാഗത്തെവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവതിയുടെ കഴുത്തില്‍ കയറുപയോഗിച്ച് മുറുക്കിയ പാടു കണ്ടെത്തിയതായും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു. ബംഗാളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച മാള്‍ഡ സ്വദേശി റൂഹുലി(45)നെയാണ് എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍നിന്നു കസ്റ്റഡിയിലെടുത്തത്. മൂന്നുമാസം മുമ്പാണ് ഇവര്‍ പായിപ്പാട്ടെത്തിയത്. ഇവര്‍ക്കൊപ്പം ആറ് ഇതര സംസ്ഥാനത്തൊഴിലാളികളും താമസിച്ചിരുന്നു.

യുവതിക്കു പനിയാണെന്നും താന്‍ മരുന്നു വാങ്ങാന്‍ പോവുകയാണെന്നും വീട്ടിലെത്തി യുവതിയെ നോക്കണമെന്നും ജോലിക്കു പോയ മറ്റുള്ളവരോട് ഇന്നലെ രാവിലെ 10.30 ന് റൂഹുല്‍ ഫോണില്‍ വിളിച്ചു പറഞ്ഞു.

ഇതേത്തുടര്‍ന്ന് വീട്ടിലെത്തിയ സുഹൃത്തുക്കള്‍ കതകില്‍ തട്ടി വിളിച്ചിട്ടും തുറക്കാത്തതിനാല്‍ അകത്തു കയറി നോക്കിയപ്പോള്‍ യുവതി അനക്കമില്ലാതെ കിടക്കുകയായിരുന്നു. ഉടന്‍ വീട്ടുടമയെയും പോലീസിനെയും വിവരം അറിയിച്ചെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. പോലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതകമാണെന്ന് സംശയത്തിലേക്കെത്തിയത്. പ്രതിയെന്നു സംശയിക്കുന്ന റൂഹുലിന്റെ ഫോണിലേക്ക് പോലീസ് വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. സുഹൃത്തുക്കളുടെ ഫോണില്‍ നിന്നാണ് ഇയാളുടെ ഫോട്ടോയെടുത്തത്.

റൂഹുല്‍ നാടു വിടാതിരിക്കാനായി ഉടന്‍ എല്ലാ സ്‌റ്റേഷനുകളിലേക്കും നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഇന്നലെ മൂന്ന് മണിയോടെയാണ് ഇയാള്‍ പിടിയിലായത്. റൂഹുല്‍ ഏഴോളം വിവാഹം കഴിച്ചതായി സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു. കോട്ടയത്ത് നിന്നെത്തിയ ഫോറന്‍സിക് സംഘം പരിശോധന നടത്തി. ഇന്‍ക്വസ്റ്റിന് ശേഷം യുവതിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രതിയെന്ന് സംശയിക്കുന്ന റൂഹുലിനെ ചോദ്യം ചെയ്യാനായി തൃക്കൊടുത്താനം സ്റ്റഷനിലെത്തിക്കും.

Ads by Google
Tuesday 25 Jul 2017 08.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW