Tuesday, October 24, 2017 Last Updated 15 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 07.38 AM

പ്രാര്‍ഥനയുമായി കഴിഞ്ഞ ദിലീപിന് ​േ​കാടതിവിധിയില്‍ അമ്പരപ്പ് ; കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസം, 76 നാള്‍ കൂടി ജയിലില്‍ കിടക്കേണ്ടി വരും?

uploads/news/2017/07/130519/dileep.jpg

കൊച്ചി: യുവനടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി ദിലീപ് െഹെക്കോടതി ജാമ്യം നിഷേധിച്ചതറിഞ്ഞ് അമ്പരപ്പില്‍. തനിക്കെതിരേ മതിയായ തെളിവുകളില്ലെന്നും സ്ഥിരം കുറ്റവാളിയായ പള്‍സര്‍ സുനിയുടെ മൊഴി നിയമവൃത്തങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ലെന്നുമുള്ള വാദമാണ് ദിലീപ് ഉയര്‍ത്തിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ജയിലില്‍ സന്ദര്‍ശിച്ച അടുത്ത ബന്ധുക്കളോടു ദിലീപ് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു.

മുതിര്‍ന്ന അഭിഭാഷകനെ കേസ് ഏല്‍പ്പിച്ചതോടെ െഹെക്കോടതിയില്‍ നിന്നു ജാമ്യം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു താരം. ജാമ്യാപേക്ഷ നിരസിക്കപ്പെട്ടത് നിരാശപ്പെടുത്തിയതിനപ്പുറം, കോടതി നടത്തിയ കടുത്ത പരാമര്‍ശങ്ങള്‍ ദിലീപിനെ തളര്‍ത്തുകയും ചെയ്തു. ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള 11 പേജുള്ള വിധിന്യായം കേസില്‍ ദിലീപിന്റെ തുടര്‍ന്നുള്ള നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നു നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചാലും കേസന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ അനുകൂലവിധി ശ്രമകരമാണെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ പറയുന്നു.

ഹീനമായ കുറ്റകൃത്യമാണു നടിക്കെതിരേ നടന്നിതെന്നും അതിനു പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്നും ഗൂഢാലോചനയില്‍ ദിലീപിന്റെ പങ്ക് പ്രഥമദൃഷ്ട്യാ വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞെന്നും വ്യക്തമാക്കിയാണു െഹെക്കോടതിവിധി. പള്‍സര്‍ സുനിയും ദിലീപും അഞ്ചിടങ്ങളില്‍ കണ്ടുമുട്ടിയതിന്റെ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും പോലീസിന്റെ പക്കലുണ്ടന്ന വാദവും കോടതി അംഗീകരിച്ചു. പ്രതിഭാഗത്തിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളുകയും ചെയ്തു.

ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപ് ഏറെ പ്രതീക്ഷയിലായിരുന്നു. ജാമ്യം ഉറപ്പാണെന്ന വിവരമാണ് അഭിഭാഷകന്‍ നല്‍കിയിരുന്നതെന്നും ദിലീപിനോട് അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നു. സഹതടവുകാരോട് ദിലീപ് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. ജയിലില്‍ പ്രാര്‍ഥനാനിരതനായിരുന്ന ദിലീപിനെ െഹെക്കോടതിവിധി തീര്‍ത്തും തളര്‍ത്തിക്കളഞ്ഞു. ജയില്‍വാസം നീളുമെന്ന ആശങ്കയിലാണ് താരവും അടുത്ത ബന്ധുക്കളും. ദൃശ്യം പകര്‍ത്തിയ മൊെബെല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയാത്തതും മാനേജര്‍ സുനില്‍രാജ് (അപ്പുണ്ണി) ഒളിവില്‍ കഴിയുന്നതുമാണു ദിലീപിന് ജാമ്യം ലഭിക്കാന്‍ പ്രധാന തടസമാകുന്നത്. ഈ സാഹചര്യത്തില്‍ തുടര്‍നിയമനടപടികളിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നു.

കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ താരത്തിന്റെ ജാമ്യാപേക്ഷ പ്രോസിക്യൂഷന്‍ എതിര്‍ക്കും. ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് 14 ദിവസം പൂര്‍ത്തിയാകുകയാണ്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന നിലയ്ക്ക് ഇനിയും 76 ദിവസം അന്വേഷണ സംഘത്തിനു മുന്നിലുണ്ട്. ഇത്രകാലം ജയിലില്‍ കഴിയേണ്ടിവരികയെന്നത് ദിലീപിന്റെ ചിന്തകള്‍ക്കും അപ്പുറമാണ്. ദിലീപിന്റെ അഭിഭാഷകര്‍ തുടര്‍നടപടികള്‍ക്കായി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായി കൂടിയാലോചന ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാവും ഭാവി നടപടികള്‍.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW