Saturday, October 21, 2017 Last Updated 13 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 02.12 AM

പി.സി. ജോര്‍ജിനെ ചോദ്യംചെയ്യാന്‍ പോലീസ്‌ നീക്കം

uploads/news/2017/07/130514/k4.jpg

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പി.സി. ജോര്‍ജ്‌ എം.എല്‍.എയെ ചോദ്യംചെയ്യാന്‍ പോലീസ്‌ തയാറെടുക്കുന്നു. കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിനെ അനുകൂലിച്ച്‌ പി.സി. ജോര്‍ജ്‌ പരസ്യമായി രംഗത്തെത്തിയിരുന്നു.
ദിലീപിനെ അറസ്‌റ്റ്‌ ചെയ്‌തതിനു പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും ഭരണപക്ഷത്തിലെ പ്രമുഖര്‍ ചരടുവലിച്ചെന്നും അദ്ദേഹം പരസ്യമായി പ്രസ്‌താവന നടത്തുകയും ചെയ്‌തിരുന്നു. പോലീസിനെതിരേ രൂക്ഷവിമര്‍ശനമാണ്‌ പി.സി. ജോര്‍ജ്‌ ഉയര്‍ത്തിയത്‌. ഈ സാഹചര്യത്തില്‍ ജോര്‍ജിനെ ചോദ്യം ചെയ്യുന്നത്‌ വിവാദമായേക്കും.
സംഭവത്തില്‍ മൂന്ന്‌ എം.എല്‍.എമാരില്‍നിന്ന്‌ അന്വേഷണസംഘം മൊഴിയെടുത്തു കഴിഞ്ഞു. ഇതിനു പിന്നാലെയാണ്‌ പി.സി. ജോര്‍ജിനെ ചോദ്യംചെയ്യുമെന്ന്‌ ആലുവ റൂറല്‍ എസ്‌.പി: എ.വി. ജോര്‍ജ്‌ വ്യക്‌തമാക്കിയത്‌. ദിലീപിനെ കുടുക്കിയത്‌ കാക്കനാട്‌ ജയില്‍ സൂപ്രണ്ടാണെന്നു പി.സി. ജോര്‍ജ്‌ നേരത്തെ ആരോപിച്ചിരുന്നു. ജയിലില്‍നിന്നു പണമാവശ്യപ്പെട്ടുകൊണ്ടുള്ള പള്‍സര്‍ സുനിയുടെ കത്ത്‌ പുറത്തുവന്നതു സൂപ്രണ്ടിന്റെ അനുമതിയോടെയാണെന്നും കത്ത്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്നും പി.സി. ജോര്‍ജ്‌ ആരോപിച്ചിരുന്നു.

Ads by Google
Advertisement
Tuesday 25 Jul 2017 02.12 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW