Sunday, October 22, 2017 Last Updated 15 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 02.12 AM

'പ്രഥമദ്യഷ്‌ട്യാ തെളിവ്‌' ദിലീപിനു ജാമ്യമില്ല

uploads/news/2017/07/130511/k1.jpg

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന്റെ പങ്കിനു പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന നിരീക്ഷണത്തോടെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ആക്രമണം അതീവ ഗുരുതരമാണ്‌. ഗൂഢാലോചനയിലെ പങ്ക്‌ തെളിയിക്കാന്‍ സാഹചര്യത്തെളിവുകള്‍ മതിയാകുമെന്നും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട്‌ കോടതി പറഞ്ഞു.
ഗുരുതര കുറ്റകൃത്യമാണു നടന്നത്‌. സൂക്ഷ്‌മമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ട്‌. ഒരു സ്‌ത്രീക്കെതിരേ ഗുണ്ടകളെ ഉപയോഗിച്ച്‌ നടത്തിയ ഹീനകൃത്യം എന്ന അപൂര്‍വതയും കോടതി പരാമര്‍ശിച്ചു. പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളില്‍നിന്നും ഹാജരാക്കിയ കേസ്‌ ഡയറിയിലെ തെളിവുകളില്‍നിന്നും ഇക്കാര്യങ്ങളെല്ലാം വെളിവാകുന്നുവെന്നു നിരീക്ഷിച്ചാണു കോടതി, ഈ ഘട്ടത്തില്‍ പ്രതിയെ ജാമ്യത്തില്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന നിലപാടെടുത്തത്‌.
പ്രതി സ്വാധീനശേഷിയുള്ള സിനിമാതാരമായതിനാല്‍ സാക്ഷികളെ സ്വാധീനിച്ച്‌ തെളിവുകള്‍ നശിപ്പിച്ചേക്കുമെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു. നടിയെ ഉപദ്രവിച്ച്‌ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനുണ്ട്‌. പ്രതിയുടെ മാനേജര്‍ അപ്പുണ്ണിയെയും പ്രതിക്കു ബന്ധമുള്ള അഭിഭാഷകനെയും വീണ്ടും ചോദ്യംചെയ്യേണ്ടതുണ്ട്‌.
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും നിര്‍ണായക ഘട്ടത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതിയുടെ വിധി.
ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെയോ വീണ്ടും മജിസ്‌ട്രേറ്റ്‌ കോടതിയെയോ സമീപിക്കുകയാണ്‌ ഇനി ദിലീപിനു മുന്നിലുള്ള വഴി.
എന്നാല്‍ അപൂര്‍വവും ക്രൂരവും ഗുരുതരവുമായ കുറ്റകൃത്യമാണ്‌ നടിക്കെതിരേ ഉണ്ടായതെന്ന ഹൈക്കോടതിയിടെ വിലയിരുത്തല്‍ കേസിന്റെ മുന്നോട്ടുള്ള വഴിയില്‍ നിര്‍ണായകമാകും.

ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍

കൃത്യമായി ആസൂത്രണം ചെയ്‌ത കുറ്റം.
പ്രതിയുടെ വിവാഹജീവിതം തകര്‍ത്തതിന്റെ പ്രതികാരം.
പ്രതിയുടെ പങ്കിനു പ്രഥമദൃഷ്‌ട്യാ തെളിവുകള്‍.
ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നിര്‍ണായക തെളിവ്‌.
അവ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.
ദേശീയപാതയില്‍ നടി പീഡനത്തിനിരയായത്‌ ഞെട്ടിപ്പിക്കുന്ന സംഭവം
കുറ്റകൃത്യം നടപ്പാക്കിയ രീതി അങ്ങേയറ്റം ഹീനം.
പ്രതിക്കു ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യത.

Ads by Google
Advertisement
Tuesday 25 Jul 2017 02.12 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW