Tuesday, July 25, 2017 Last Updated 47 Min 22 Sec ago English Edition
Todays E paper
Tuesday 25 Jul 2017 02.07 AM

കേരളത്തിലെ ആറ്‌ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക്‌ പ്രവേശനാനുമതിയില്ല

uploads/news/2017/07/130479/d1.jpg

ന്യൂഡല്‍ഹി: കേരളത്തിലെ ആറു സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കു കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രവേശനാനുമതി നിഷേധിച്ചു. കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട വര്‍ക്കല എസ്‌.ആര്‍. മെഡിക്കല്‍ കോളജ്‌ അടക്കമുള്ളവയ്‌ക്കാണ്‌ അനുമതി നിഷേധിച്ചത്‌.
സുപ്രീം കോടതി ചുമതലപ്പെടുത്തിയ ജസ്‌റ്റിസ്‌ ലോധ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി. ഇതോടെ, കേരളത്തിന്‌ 800 മെഡിക്കല്‍ സീറ്റുകള്‍ നഷ്‌ടമാകും.
സുപ്രീംകോടതി ചുമതലപ്പെടുത്തിയ മേല്‍നോട്ട സമിതിയുടെ നിബന്ധനകള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ്‌ വിലക്കേര്‍പ്പെടുത്തിയത്‌. ചെര്‍പ്പുളശേരിയിലെ കേരള മെഡിക്കല്‍ കോളജ്‌ (പാലക്കാട്‌), വര്‍ക്കല എസ്‌.ആര്‍. മെഡിക്കല്‍ കോളജ്‌ (തിരുവനന്തപുരം), അല്‍ അസ്‌ഹര്‍ മെഡിക്കല്‍ കോളജ്‌ ( തൊടുപുഴ), മൗണ്ട്‌ സിയോണ്‍ മെഡിക്കല്‍ കോളജ്‌ (അടൂര്‍), ഡി.എം. വയനാട്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌ (കല്‍പ്പറ്റ), കണ്ണൂര്‍ മെഡിക്കല്‍ കോളജ്‌ എന്നിവയ്‌ക്കാണു പ്രവേശനാനുമതി നിഷേധിച്ചത്‌. ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്‌ കഴിഞ്ഞ വര്‍ഷവും പ്രവേശനാനുമതി ലഭിച്ചിരുന്നില്ല.
അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജ്‌, അടൂര്‍ മൗണ്ട്‌ സിയോണ്‍ എന്നിവയ്‌ക്ക്‌ ഈ അധ്യയന വര്‍ഷത്തേക്ക്‌ മാത്രമാണു പ്രവേശനാനുമതി നിഷേധിച്ചിരിക്കുന്നത്‌. കേരള മെഡിക്കല്‍ കോളജ്‌, എസ്‌.ആര്‍. മെഡിക്കല്‍ കോളജ്‌, അല്‍ അസ്‌ഹര്‍, ഡി.എം. വയനാട്‌ എന്നിവയ്‌ക്ക്‌ രണ്ടു വര്‍ഷത്തേക്കാണു പ്രവേശന വിലക്ക്‌. ഡി.എം. വയനാട്‌, അല്‍ അസ്‌ഹര്‍, കേരള മെഡിക്കല്‍ കോളജ്‌ എന്നിവിടങ്ങളില്‍ 150 സീറ്റുകള്‍ വീതമാണുള്ളത്‌.
കോഴവിവാദത്തിലുള്‍പ്പെട്ട വര്‍ക്കല എസ്‌.ആര്‍. മെഡിക്കല്‍ കോളജിലെ 100 സീറ്റുകള്‍ക്കായിരുന്നു മേല്‍നോട്ടസമിതി ഉപാധികളോടെ പ്രവേശനാനുമതി നല്‍കിയിരുന്നത്‌. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്‌ പ്രകാരം ഈ സീറ്റുകളില്‍ ഇനി പ്രവേശനം നടത്താനാകില്ല. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ 150 സീറ്റുകളിലും അടൂരിലെ മൗണ്ട്‌ സിയോണ്‍ മെഡിക്കല്‍ കോളജിലെ 100 സീറ്റുകളിലും ഇത്തവണ പ്രവേശനം നടത്താനാവില്ല.

Ads by Google
Tuesday 25 Jul 2017 02.07 AM
YOU MAY BE INTERESTED
TRENDING NOW