Monday, July 16, 2018 Last Updated 41 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 02.07 AM

സുനന്ദ കേസ്‌: കുറ്റപത്രം വൈകുന്നതില്‍ ഡല്‍ഹി ഹൈക്കോടതിക്ക്‌ അതൃപ്‌തി

uploads/news/2017/07/130476/d5.jpg

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മൂന്നര വര്‍ഷത്തിനിപ്പുറവും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെതിരേ ഡല്‍ഹി ഹൈക്കോടതി.
കോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു ബി.ജെ.പി. നേതാവ്‌ സുബ്രഹ്‌മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ടു സുനന്ദയുടെ മകന്‍ ശിവ്‌ മേനോന്‍ നല്‍കിയ അപേക്ഷ പരിഗണിക്കവെയാണു വാക്കാലുള്ള പരാമര്‍ശം.
സ്വാമി നല്‍കിയ ഹര്‍ജിയുടെ ഉദ്ദേശ്യശുദ്ധിയടക്കം ചോദ്യം ചെയ്‌താണു ശിവ്‌ മോനോന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്‌. സ്വാമിയുടേതു പബ്ലിസിറ്റി മാത്രം ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന വാദവും ഉന്നയിച്ചു.
മകനെന്ന നിലയില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തെ എതിര്‍ക്കേണ്ട കാര്യമില്ലാത്ത സ്‌ഥിതിക്ക്‌ കേസ്‌ മേനോനെ എങ്ങനെയാണു ബാധിക്കുന്നതെന്നു ഡിവിഷന്‍ ബെഞ്ച്‌ ആരാഞ്ഞു. അമ്മയെ കൊന്നത്‌ ആരെന്നറിയാനാകും മേനോന്റെ ഉല്‍ക്കണ്‌ഠയെന്നാണു കരുതിയിരുന്നതെന്നു കോടതി പരാമര്‍ശിച്ചു. അതേസമയം, മൂന്നര വര്‍ഷത്തിനിപ്പുറവും കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ നീതിപീഠം ആശങ്കയും രേഖപ്പെടുത്തി. കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തോട്‌ എതിര്‍പ്പില്ലെന്നും സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ ഉദ്ദേശ്യശുദ്ധിയെയാണ്‌ ചോദ്യം ചെയ്യുന്നതെന്നുമായിരുന്നു ശിവ്‌ മോനോന്റെ അഭിഭാഷകന്റെ മറുപടി.
ഇതേസമയം, കേസിന്റെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട്‌ സ്വാമിക്കു നല്‍കുന്നതില്‍നിന്ന്‌ അന്വേഷണ ഏജന്‍സിയെ വിലക്കണമെന്ന മേനോന്റെ ആവശ്യം കോടതി തള്ളി. കേസില്‍ സ്വാമിയുടെ വ്യവഹാരാവകാശത്തെക്കുറിച്ച്‌ വാദം കേട്ടശേഷം തീരുമാനിക്കാമെന്നും കോടതി വ്യക്‌തമാക്കി.

Ads by Google
Tuesday 25 Jul 2017 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW