Monday, July 23, 2018 Last Updated 47 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 02.07 AM

സ്വാതിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...

uploads/news/2017/07/130475/d4.jpg

എയര്‍ ഇന്ത്യയുടെ ബോയിങ്‌ 777, 787 വിമാനങ്ങളിലെ എയര്‍ ഹോസ്‌റ്റസ്‌ സ്വാതിക്ക്‌ ഇപ്പോള്‍ തിളക്കം കൂടുതലാണ്‌. തങ്ങള്‍ക്കൊപ്പമുള്ള താരത്തെ തിരിച്ചറിയാന്‍ വൈകിയതില്‍ കൂട്ടുകാര്‍ പരിഭവവും പറയുന്നുണ്ട്‌.
തങ്ങളുടെ സഹപ്രവര്‍ത്തകയുടെ പിതാവാണു രാംനാഥ്‌ കോവിന്ദെന്നു ക്രൂ മെമ്പര്‍മാര്‍ പോലും അടുത്തിടെയാണു മനസിലാക്കിയത്‌.
യു.എസ്‌.എ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ദീര്‍ഘദൂര ഫ്‌ളൈറ്റുകളിലാണു സ്വാതി ജോലി ചെയ്യുന്നത്‌. ഏറ്റവും രസകരമായ കാര്യം പിതാവ്‌ രാഷ്‌ട്രീയക്കാരനാണെന്ന്‌ ഒരിക്കല്‍പ്പോലും സഹപ്രവര്‍ത്തകരോടു പറഞ്ഞില്ല. കുട്ടിക്കാലം മുതല്‍ക്കേ സ്വന്തം കാലില്‍ നില്‍ക്കാനാണു കോവിന്ദും ഭാര്യ സവിതയും മക്കളെ പഠിപ്പിച്ചത്‌. കോവിന്ദിന്റെ അര്‍ധ സഹോദരനും എയര്‍ ഇന്ത്യയിലെ ഫ്‌ളൈറ്റ്‌ സൂപ്പര്‍ വൈസറുമായ സി. ശേഖറാണു സ്വാതിക്ക്‌ വഴികാട്ടിയായത്‌.
എയര്‍ ഇന്ത്യ കാബിന്‍ ക്രൂ അസോസിയേഷന്‍ സീനിയര്‍ വൈസ്‌ പ്രസിഡന്റുമായിരുന്നു ശേഖര്‍. സ്വാതി കോവിന്ദ്‌ എന്ന "വാല്‍" പേരിനൊപ്പം ഉപയോഗിച്ചിരുന്നില്ല. പിതാവ്‌ രാഷ്‌ട്രപതി സ്‌ഥാനത്തേക്കു മത്സരിക്കുന്നതിനാല്‍ കുറച്ചു ദിവസത്തേക്കു സ്വാതി അവധിയെടുത്തിരുന്നു. കാരണം വ്യക്‌തമാക്കാതെ "വ്യക്‌തിപരം" എന്നു മാത്രമായിരുന്നു വിശദീകരണം നല്‍കിയിരുന്നത്‌. സുരക്ഷാ കാരണങ്ങളാല്‍ ജോലിയില്‍ ഇനി തുടരാന്‍ കഴിയില്ലെന്ന ദുഃഖമാണു പിതാവിന്റെ സ്‌ഥാനലബ്‌ധിക്കിടയിലും സ്വാതിയെ അലട്ടുന്നത്‌. എയര്‍ ഇന്ത്യയെ സ്വകാര്യവല്‍കരിക്കുന്നതു തടയാന്‍ സ്വാതി വഴി തങ്ങള്‍ക്കാകുമെന്നും സഹപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു.

Ads by Google
Tuesday 25 Jul 2017 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW