Thursday, January 18, 2018 Last Updated 42 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 02.04 AM

പലസ്‌തീന്‍ ആശുപത്രികള്‍ പരുക്കേറ്റവരെക്കൊണ്ടു നിറയുന്നു

uploads/news/2017/07/130468/in4.jpg

ജെറുസലേം: ഇസ്രയേലി സൈന്യവും പലസ്‌തീനികളുമായുള്ള സംഘര്‍ഷത്തില്‍ 900 പേര്‍ക്കു പരുക്കേറ്റതായി റെഡ്‌ ക്രസന്റ്‌.
പലസ്‌തീനികളുടെ ആക്രമണത്തില്‍ രണ്ടു പോലീസ്‌ ഉദ്യോഗസ്‌ഥര്‍ മരിച്ചതാണു സംഘര്‍ഷത്തിനു തുടക്കമിട്ടത്‌. 14 മുതല്‍ കിഴക്കന്‍ ജെറുസലേമിലെ പള്ളിയിലേക്കുള്ള പ്രവേശനം ഇസ്രയേലി സൈന്യം നിഷേധിച്ചതോടെ പലസ്‌തീനികളുടെ എതിര്‍പ്പ്‌ രൂക്ഷമാകുകയായിരുന്നു.
ഇസ്രയേലി സേനയുടെ റബര്‍ പൊതിഞ്ഞ സ്‌റ്റീല്‍ ബുള്ളറ്റുകൊണ്ടു പരുക്കേറ്റവരാണ്‌ ആശുപത്രികളില്‍ കൂടുതലും.
രാജ്യാന്തര മനുഷ്യാവകാശ സംഘടനകള്‍ ഇസ്രയേല്‍ ഇത്തരം വെടിയുണ്ടകള്‍ ഉപയോഗിക്കുന്നതിനെതിരേ രംഗത്തെത്തിയിരുന്നു.
അതേസമയം പ്രശ്‌നപരിഹാര ശ്രമം സജീവമാണെന്നു ഇസ്രയേലിലെ മേജര്‍ ജനറല്‍ യൊവാവ്‌ മൊര്‍ഡെചായി പറഞ്ഞു. പള്ളിക്കുള്ളില്‍ ഇനിയും ആക്രമണമുണ്ടാകാതിരിക്കാനുള്ള ശ്രമമാണു തങ്ങള്‍ നടത്തുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.
പള്ളിയില്‍ ആക്രമണത്തിനു മുമ്പുണ്ടായിരുന്ന എല്ലാ സ്വാതന്ത്ര്യവും പുനഃസ്‌ഥാപിക്കണമെന്നു മതപുരോഹിതനായ ഷെയ്‌ഖ്‌ മുഹമ്മദ്‌ ഹുസൈന്‍ ആവശ്യപ്പെട്ടു.
ജെറുസലേമിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ വിവിധരാജ്യങ്ങളുമായി കൂടിയാലോചനകള്‍ നടന്നുവരുകയാണെന്നു പലസ്‌തീന്‍ പ്രസിഡന്റ്‌ മഹമ്മൂദ്‌ അബ്ബാസിന്റെ മുതിര്‍ന്ന ഉപദേഷ്‌ടാവ്‌ അറിയിച്ചു.

Ads by Google
Tuesday 25 Jul 2017 02.04 AM
YOU MAY BE INTERESTED
TRENDING NOW