Wednesday, October 18, 2017 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 02.04 AM

പിന്നോട്ടില്ലെന്ന്‌ ചൈന

uploads/news/2017/07/130467/in3.jpg

ബെയ്‌ജിങ്‌: എന്തുവില കൊടുത്തും രാജ്യതാല്‍പര്യം സംരക്ഷിക്കുമെന്നും പരമാധികാരത്തില്‍ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്നും ചൈന. സിക്കിം മേഖലയിലെ ദോക്‌ ലായില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ്‌ സൈന്യവും പോരാട്ടത്തിന്റെ വക്കില്‍നില്‍ക്കെയാണ്‌ ഈ കര്‍ക്കശ നിലപാട്‌.
അതിര്‍ത്തിപ്രശ്‌നം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കള്‍ ചര്‍ച്ച നടത്താനിരിക്കെ പ്രതിരോധ മന്ത്രാലയ വക്‌താവ്‌ വു ക്വിയാനാണ്‌ ചൈനീസ്‌ നിലപാട്‌ വ്യക്‌തമാക്കിയത്‌. ചൈന ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയാറല്ലെന്നു ക്വിയാന്‍ പറഞ്ഞു.ഇന്ത്യ കാര്യങ്ങളെ ഭാഗ്യപരീക്ഷണമെന്ന നിലയ്‌ക്കു കാണരുത്‌. നടക്കാത്ത വ്യാമോഹങ്ങള്‍ വച്ചുപുലര്‍ത്തരുത്‌- പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മി (പി.എല്‍.എ.)യുടെ തൊണ്ണൂറാം വാര്‍ഷിവേളയില്‍ ക്വിയാന്‍ നയം വ്യക്‌തമാക്കി.
പ്രായോഗിക മാര്‍ഗങ്ങളിലുടെ ഇന്ത്യ തെറ്റുതിരുത്തണം. പ്രകോപനങ്ങള്‍ അവസാനിപ്പിക്കണം. അതിര്‍ത്തിസമാധാനം നിലനിര്‍ത്താന്‍ കൂട്ടായി പ്രവര്‍ത്തിക്കണം. ദോക്‌ ലായിലെ സൈനിക മുന്നേറ്റത്തിന്റെ പശ്‌ചാത്തലത്തില്‍ ക്വിയാന്റെ പ്രതികരണം ഇങ്ങനെ.

Ads by Google
Advertisement
Tuesday 25 Jul 2017 02.04 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW