Saturday, January 20, 2018 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 02.03 AM

വാഹനാപകടം: നേപ്പാളില്‍ രണ്ട്‌ ഇന്ത്യക്കാര്‍ മരിച്ചു

കാഠ്‌മണ്ഡു: നേപ്പാളില്‍ തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ്‌ രണ്ട്‌ ഇന്ത്യക്കാര്‍ മരിച്ചു. ഒമ്പതുപേര്‍ക്കു പരുക്കേറ്റു. പര്‍സ ജില്ലയിലെ ദുദ്ധേശ്വര്‍ മഹാദേവ ക്ഷേത്രത്തിലേക്കു തീര്‍ഥാടകരുമായി പോയ ട്രാക്‌ടര്‍ ട്രെയിലറാണ്‌ അപകടത്തില്‍പ്പെട്ടത്‌.
ബിഹാറിലെ വെസ്‌റ്റ്‌ ചമ്പാരണ്‍ ജില്ലക്കാരായ മഹേന്ദ്ര പസ്വാന്‍(50), പുജാ കുമാരി (9) എന്നിവരാണു മരിച്ചത്‌. പരുക്കേറ്റവര്‍ ഗുരുതരാവസ്‌ഥയിലാണെന്നു പോലീസ്‌ അറിയിച്ചു.

Ads by Google
Tuesday 25 Jul 2017 02.03 AM
YOU MAY BE INTERESTED
TRENDING NOW