Saturday, October 21, 2017 Last Updated 5 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 01.55 AM

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ ഓഹരി വില്‍പ്പന: നിര്‍ണായക പ്രഖ്യാപനം ഇന്ന്‌

കൊച്ചി: ശക്‌തമായ എതിര്‍പ്പുകള്‍ക്കിടെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ ലിമിറ്റഡിന്റെ ഓഹരി വില്‍പനയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നു മുംെബെയില്‍ നടക്കും. പ്രഥമ ഓഹരി വില്‍പന (ഐ.പി.ഒ) മുഖേന 1500 കോടി രൂപ സമാഹരിക്കാനാണു ലക്ഷ്യമിടുന്നത്‌. സംസ്‌ഥാനത്തെ ഏറ്റവും പ്രമുഖമായ കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി വില്‍പനയ്‌ക്കെതിരേ സംസ്‌ഥാന സര്‍ക്കാരും തൊഴിലാളി യൂണിയനുകളും രംഗത്തുണ്ട്‌. ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്‌ഥാപനത്തെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കമാണ്‌ ഓഹരി വില്‍പനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നാണ്‌ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തുന്ന ആക്ഷേപം.
കപ്പല്‍ശാലയിലെ തൊഴിലാളി യൂണിയനുകള്‍ ഓഹരി വില്‍പനയ്‌ക്കെതിരേ സമരരംഗത്തുണ്ട്‌. ബി.എം.എസ്‌. അടക്കമുള്ള കേന്ദ്രസര്‍ക്കാരിനെ അനുകൂലിക്കുന്ന തൊഴിലാളി യൂണിയനുകളും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഇതെല്ലാം അവഗണിച്ച്‌ മുന്നോട്ടുപോകാനാണു ഷിപ്പ്‌യാര്‍ഡ്‌ മാനേജ്‌മെന്റിന്റെ നീക്കം. ഇതിന്റെ ഭാഗമാണ്‌ ഇന്നു മുംെബെയില്‍ ഓഹരി വില്‍പന സംബന്ധിച്ച വിശദാംശങ്ങള്‍ പ്രഖ്യാപിക്കുന്നതിനു വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്‌.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ ഉള്‍പ്പെടെയുള്ള രാജ്യത്തെ ഏതാനും പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഓഹരി വില്‍പനയ്‌ക്കു 2015 നവംബറില്‍ സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാസമിതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ജീവനക്കാരുടേതടക്കമുള്ളവരുടെ എതിര്‍പ്പ്‌ കാരണം തുടര്‍നടപടി െവെകുകയായിരുന്നു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ 3,39,84,000 ഓഹരികളുടെ വില്‍പനയാണു ലക്ഷ്യമിടുന്നത്‌. ഇതില്‍ 2,26,56,000 ഓഹരികള്‍ പുതുതായി പുറപ്പെടുവിക്കുന്നതാണ്‌. സര്‍ക്കാരിന്റെ െകെവശമുള്ള 100% ഓഹരികളില്‍ പത്തു ശതമാനമായ 1,13,28,000 ഓഹരികളും വില്‍ക്കാനാണു നീക്കം.
നാഷണല്‍ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിലും ബോംബെ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിലും ഓഹരികള്‍ ലിസ്‌റ്റ്‌ ചെയ്യും. പത്തു രൂപ മുഖവിലയുള്ള ഓഹരികളുടെ വില്‍പന ഓഗസ്‌റ്റ്‌ ആദ്യവാരം ആരംഭിക്കുമെന്നാണു സൂചന.
പൊതുമേഖലയില്‍ രാജ്യത്ത്‌ ആകെയുള്ള അഞ്ച്‌ കപ്പല്‍ശാലകളില്‍ ഓഹരി വിറ്റഴിക്കാന്‍ തീരുമാനിച്ചിട്ടുള്ള ഏക സ്‌ഥാപനമാണ്‌ കൊച്ചിയിലേത്‌.
വിദേശ കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനും ദ്രവീകൃത പ്രകൃതി വാതക (എല്‍.എന്‍.ജി) കണ്ടെയ്‌നറുകളുടെ നിര്‍മാണത്തിനുമുള്ള ഡ്രൈ ഡോക്കുകള്‍ നിര്‍മിക്കാനും മറ്റുമായാണു മൂലധന സമാഹരണം നടത്തുന്നതെന്നാണു ബന്ധപ്പെട്ടവരുടെ വിശദീകരണം. എന്നാല്‍ ഓഹരി വില്‍പന ഒഴിവാക്കി ഇന്ത്യന്‍നേവി, തീരസംരക്ഷണ സേന, ഒ.എന്‍.ജി.സി, ഷിപ്പിങ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ എന്നിങ്ങനെ ആഭ്യന്തര സ്‌ഥാപനങ്ങള്‍ക്ക്‌ ആവശ്യമായ കപ്പലുകളുടെ ചെറിയ ശതമാനം കൊച്ചി കപ്പല്‍ശാലയ്‌ക്കു നല്‍കിയാല്‍ വികസന പ്രവര്‍ത്തനത്തിനാവശ്യമായ മൂലധനം കണ്ടെത്താന്‍ കഴിയുമെന്നാണു വില്‍പനയെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്‌. കൊച്ചി കപ്പല്‍ശാല സ്വകാര്യവത്‌കരിക്കരുതെന്നു കേരള നിയമസഭ ഐകകണേ്‌ഠ്യന ആവശ്യപ്പെട്ടിരുന്നു. ഓഹരി വില്‍പന പൂര്‍ത്തിയാകുന്നതോടെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ കേന്ദ്ര സര്‍ക്കാരിനുള്ള പങ്കാളിത്തം 75 ശതമാനമായി കുറയും.

Ads by Google
Advertisement
Tuesday 25 Jul 2017 01.55 AM
YOU MAY BE INTERESTED
TRENDING NOW