Sunday, October 22, 2017 Last Updated 3 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 01.55 AM

പറന്നുയര്‍ന്ന്‌ സെന്‍സെക്‌സ്

uploads/news/2017/07/130450/f1.jpg

മുംബൈ: വാരാന്ത്യത്തിലെ നേട്ടങ്ങള്‍ ആവര്‍ത്തിച്ച്‌ വിപണി വാരാദ്യവും മുന്നോട്ട്‌. ഇരു വിപണികളും ചരിത്ര മുന്നേറ്റമാണ്‌ ഇന്നലെ കാഴ്‌ച വച്ചത്‌. നിഫ്‌റ്റി 10,000 അരികെയെത്തിയതോടെ നിക്ഷേപകര്‍ ആവേശത്തിമിര്‍പ്പിലാണ്‌. ബാങ്കിങ്‌ ഓഹരികളുടെ ഉജ്‌ജല പ്രകടനമാണ്‌ വിപണികള്‍ക്ക്‌ കരുത്തേകിയത്‌. സെന്‍സെക്‌സ്‌ 216.98 പോയിന്റ്‌ വര്‍ധിച്ച്‌ 32,245.87ലും നിഫ്‌റ്റി 51.15 പോയിന്റ്‌ കൂടി 9,966.40മാണ്‌ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്‌.
കമ്പനികളുടെ ആദ്യപാദ ഫലങ്ങളിലെ ഉണര്‍വും എണ്ണ, വാതക, ഐടി, ഉപഭോക്‌തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ മികച്ച പ്രകടനങ്ങളും വിപണികളുടെ ഉയര്‍ച്ചയ്‌ക്ക്‌ ശക്‌തി പകര്‍ന്നു. അന്താരാഷ്‌ട്ര നാണ്യനിധിയുടെ വളര്‍ച്ചാ പ്രതീക്ഷകളില്‍ രാജ്യം ചൈനയെ പിന്നിലാക്കിയതും നിക്ഷേപകര്‍ക്ക്‌ കരുത്തായി. ഇന്ത്യയുടെ നിരക്ക്‌ 2017, 2018 വര്‍ഷങ്ങളിലേക്ക്‌ 7.2 ശതമാനമായി നിലനിര്‍ത്തി.
റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌, ഐ.ടി.സി, ടി.സി.എസ്‌. എന്നിവരാണ്‌ മികച്ച പ്രകടനങ്ങള്‍ കാഴ്‌ച വച്ചത്‌. റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ 52 ആഴ്‌ചയിലെ മികച്ച നേട്ടമാണ്‌ ഇന്നലെയുണ്ടാക്കിയത്‌. 1.89 ശതമാനമാണ്‌ ഇന്നലെ വില വര്‍ധിച്ചത്‌. കഴിഞ്ഞ ദിവസത്തെ വാര്‍ഷിക യോഗത്തിലെ കമ്പനിയുടെ പ്രഖ്യാപനങ്ങളാണ്‌ ഓഹരി മൂല്യം ഉയര്‍ത്തിയത്‌. ആദ്യപാദ ഫലം പുറത്തു വന്ന എച്ച്‌.ഡി.എഫ്‌.സി. ബാങ്കിന്റെ ഓഹരികള്‍ 1.83 ശതമാനമാണ്‌ കൂടിയത്‌.
ഭാരതി എയര്‍ടെല്‍, ഐ.ടി.സി, ടി.സി.എസ്‌, വിപ്രോ, ഇന്‍ഫോസിസ്‌, ഐ.സി.ഐ.സി.ഐ. ബാങ്ക്‌, എസ്‌.ബി.ഐ. തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. സ്‌മോള്‍ ക്യാപ്‌, മിഡ്‌ ക്യാപ്‌ ഓഹരികളും ഇന്നലെ നേട്ടമുണ്ടാക്കി. ഡോ.റെഡ്‌ഡീസ്‌ ലാബ്‌, ആക്‌സിസ്‌ ബാങ്ക്‌, ടാറ്റ സ്‌റ്റീല്‍, സണ്‍ ഫാര്‍മ തുടങ്ങഇയ ഓഹരികളുടെ പ്രകടനം ഇന്നലെ വിപണികളില്‍ നിരാശ പടര്‍ത്തി. രാജാന്ത്യ വിപണികള്‍ പ്രതിരോധത്തിലായിരുന്നു.
യു.എസ്‌. ഫെഡ്‌ റിസര്‍വ്‌ യോഗം അടുത്തതോടെ നിക്ഷേപകര്‍ മൗനത്തിലായതാണ്‌ വിപണികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമാക്കിയത്‌. അതേസമയം പ്രാദേശിക വിപണിയില്‍നിന്ന്‌ കഴിഞ്ഞ ദിവസം വിദേശ നിക്ഷേപകര്‍ 12.90 കോടിയുടെ ഓഹരികള്‍ സ്വന്തമാക്കിയതായി കണക്കുകള്‍ വ്യക്‌തമാക്കി. പ്രദേശിക നിക്ഷേപകര്‍ 147.66 കോടിയുടെ നിക്ഷേപങ്ങളും നടത്തി.

Ads by Google
Advertisement
Tuesday 25 Jul 2017 01.55 AM
YOU MAY BE INTERESTED
TRENDING NOW