Tuesday, July 25, 2017 Last Updated 0 Min 22 Sec ago English Edition
Todays E paper
Tuesday 25 Jul 2017 01.52 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ?(25)

uploads/news/2017/07/130443/nithyam.jpg

അശ്വതി : ഉയര്‍ന്ന സ്‌ഥാനലബ്‌ധി, യാത്രകള്‍ കൊണ്ട്‌ വിവിധ ഗുണങ്ങള്‍ മനസന്തോഷം ഇവ ഫലം
ഭരണി: അശ്രദ്ധയോടെ ഇന്നു ചെയ്യുന്ന കാര്യങ്ങള്‍ പിന്നീട്‌ വിഷമങ്ങള്‍ സൃഷ്‌ടിച്ചേക്കാം. കുടുംബത്തില്‍ പൊതുവെ സ്വസ്‌ഥത നിലനില്‍ക്കും.
കാര്‍ത്തിക: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക്‌ വലിയ തടസ്സം കൂടാതെ സാധ്യമാകുമെങ്കിലും ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്‌തില്ലെങ്കില്‍ ക്ലേശങ്ങള്‍ വന്നു ചേരാം.
രോഹിണി : പ്രവര്‍ത്തനരംഗത്ത്‌ ഉയര്‍ച്ച ഉണ്ടാകും. അധികാരസ്‌ഥാനങ്ങളില്‍ എത്തിച്ചേരുന്നതാണ്‌.
മകയിരം: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പിലാകും. ധനമിടപാടുകളില്‍ ജാഗ്രത പാലിക്കേണ്ടത്‌ അത്യാവശ്യമാണ്‌
തിരുവാതിര: സാമ്പത്തിക നഷ്‌ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്‌. ബുദ്ധിശൂന്യമായ പ്രവൃത്തികള്‍ പൊതുവെ വിഷമങ്ങള്‍ സൃഷ്‌ടിച്ചേക്കാം.
പുണര്‍തം: യാത്രാക്ലേശവും അലച്ചിലും ഉണ്ടാകും. പ്രവര്‍ത്തനരംഗത്ത്‌ അതീവശ്രദ്ധയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പലവിധ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കാം.
പൂയം: കുടുംബപരമായ അസ്വസ്‌ഥതകള്‍ ഉണ്ടാകും. മാനസികമായ ക്ലേശങ്ങളും ഉണ്ടാകാവുന്നതാണ്‌.
ആയില്യം: പൊതുവെ ഗുണദോഷസമ്മിശ്രത കാണുന്നു. പരിശ്രമങ്ങള്‍ പലതും ഫലമില്ലാതെ പോകും.
മകം: സ്വപ്രയത്നത്താല്‍ പ്രതിസന്ധികള്‍ പലതും തരണം ചെയ്യും. ഗൃഹത്തില്‍ സന്തുഷ്‌ടി നിലനില്‍ക്കും.
പൂരം: അവിചാരിത ആപത്തുകള്‍ സംഭവിക്കാം. ധനനഷ്‌ടം സര്‍വകാര്യ പ്രതിബന്ധം, സ്‌ഥാനഭ്രംശം ഇവ ഫലം ഉച്ചകഴിഞ്ഞ്‌ അനുകൂലമാറ്റം പ്രതീക്ഷിക്കാം.
ഉത്രം: ഏതു കാര്യത്തിലും വിജയം, സാമ്പത്തികാഭിവൃദ്ധി ഇവ കാണുന്നു. മധ്യാഹ്നശേഷം കാര്യങ്ങള്‍ മന്ദഗതിയിലാകും
അത്തം: സാമ്പത്തിക ക്ലേശവും മനക്ലേശവും കാണുന്നു. ബുദ്ധിശൂന്യമായ പ്രവൃത്തികള്‍ പൊതുവെ വിഷമങ്ങള്‍ സൃഷ്‌ടിച്ചേക്കും.
ചിത്തിര: തീരെ പ്രതീക്ഷിക്കാതെയുള്ള പല മാറ്റങ്ങളും വന്നുചേരും. അലച്ചിലും, യാത്രാക്ലേശവും വന്നു ചേരാം.
ചോതി: പൊതുവെ ഗുണദോഷസമ്മിശ്രത ഫലം. പ്രവര്‍ത്തനരംഗത്ത്‌ അനുകൂലമായ അനുഭവങ്ങള്‍ ഉണ്ടാകാം.
വിശാഖം: പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ശ്രമിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നന്നായി ശ്രദ്ധ പാലിക്കുക.
അനിഴം: ആരോഗ്യപരമായ ചില അസ്വസ്‌ഥതകള്‍ ഉണ്ടായേക്കും. അലച്ചിലും യാത്രാക്ലേശവും അനുഭവപ്പെടാം.
തൃക്കേട്ട: നൂതനസംരഭങ്ങള്‍ക്ക്‌ തുടക്കമിടും. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നടപ്പിലാക്കുന്നതാണ്‌.
മൂലം: ഗൃഹവാഹനാദികള്‍ കൈവശം വന്നുചേരും. നൂതന സംരഭങ്ങള്‍ ആരംഭിക്കുന്നതിന്‌ തീരുമാനെടുക്കും.
പൂരാടം: ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ചില മാറ്റങ്ങള്‍ ഉണ്ടാകാം. സാമ്പത്തികാഭിവൃദ്ധി കൈവരിക്കും.
ഉത്രാടം: ശരിയായി ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ വളരെ നേട്ടങ്ങളുണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കണം.
തിരുവോണം: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാകും. ധനപരമായ നേട്ടങ്ങള്‍ കൈവരിക്കും.
അവിട്ടം: അലച്ചിലും യാത്രാക്ലേശവും അനുഭവപ്പെടും. ഉദ്ദേശിക്കുന്നതിനനുസരിച്ച്‌ കാര്യങ്ങള്‍ നീങ്ങുന്നതല്ല.
ചതയം: പുതിയ സംരഭങ്ങള്‍ തുടങ്ങുവാന്‍ ശ്രമിക്കും. അവിചാരിതമായ വിഷമങ്ങളും ക്ലേശങ്ങളും ഉണ്ടാകാം.
പൂരുരുട്ടാതി: ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണം. നൂതന സംരഭങ്ങള്‍ തുടങ്ങുന്നതിന്‌ കാലം അനുകൂലമല്ല.
ഉതൃട്ടാതി: നൂതന വസ്‌ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കും. യാത്രകളിലൂടെ ഗുണം ലഭിക്കും.
രേവതി: ദീര്‍ഘകാലമായി മുടങ്ങികിടന്ന കാര്യം നടപ്പിലാക്കാന്‍ സാധിക്കും. ആരോഗ്യകാര്യങ്ങള്‍ വളരെ ശ്രദ്ധിക്കുക.

അനില്‍, പെരുന്ന
9847531231

Ads by Google
Tuesday 25 Jul 2017 01.52 AM
YOU MAY BE INTERESTED
TRENDING NOW