Tuesday, October 17, 2017 Last Updated 44 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 12.20 AM

ബി.സി.സി.ഐയ്‌ക്കെതിരേ തുറന്നടിച്ച്‌ ഗംഭീര്‍

uploads/news/2017/07/130348/6.jpg

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ കോച്ച്‌ അനില്‍ കുംബ്ലെയ്‌ക്കെതിരേ ബി.സി.സി.ഐ. സ്വീകരിച്ച നടപടിയില്‍ അതൃപ്‌തി പരസ്യമാക്കി മുന്‍ ഇന്ത്യന്‍ താരവും ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ നായകനുമായ ഗൗതം ഗംഭീര്‍.
ഇന്ത്യ ടുഡെയ്‌ക്ക് അനുവദിച്ച അഭിനമുഖത്തിലാണ്‌ ഗംഭീര്‍ ഇക്കാര്യം തുറന്നടിച്ചത്‌. ''കുംബ്ലെയുമായി ബന്ധപ്പെട്ട വിവാദം ബി.സി.സി.ഐ. കുറച്ച്‌ കൂടി പ്രെഫഷണലിസത്തോടെ കൈകാര്യം ചെയ്യണമായിരുന്നു.
അനില്‍ കുംബ്ലെയെ പോലുളള ഇതിഹാസങ്ങള്‍ ബോര്‍ഡില്‍ നിന്ന്‌ കുറച്ച്‌ കൂടി ബഹുമാനം അര്‍ഹിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനു വളരെയേറെ സംഭാവന നല്‍കിയ ആളാണ്‌ കുംബ്ലെ, അദ്ദേഹം ഇന്ത്യയുടെ ക്യാപ്‌റ്റന്‍ കൂടിയായിരുന്നു'' -ഗംഭീര്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 25 Jul 2017 12.20 AM
YOU MAY BE INTERESTED
TRENDING NOW