Tuesday, July 25, 2017 Last Updated 0 Min 11 Sec ago English Edition
Todays E paper
Tuesday 25 Jul 2017 12.20 AM

ഒരോവറില്‍ 6 സിക്‌സ്; താരമായി റോസ്‌ വൈറ്റ്‌ലീ

uploads/news/2017/07/130347/5.jpg

ലണ്ടന്‍: ക്രിക്കറ്റ്‌ ലോകത്തെ വിസ്‌മയിപ്പിച്ച്‌ വീണ്ടും ഒരോവറില്‍ ആറ്‌ സിക്‌സ്‌. നാറ്റ്‌ വെസ്‌റ്റ് ടി20 ബ്ലാസ്‌റ്റില്‍ വോഴ്‌സെസ്‌റ്റര്‍ ഷെയര്‍ താരം റോസ്‌ വൈറ്റ്‌ലീയാണ്‌ ചരിത്രമെഴുതി.
യോര്‍ക്ക്‌ഷെയര്‍ ലെഗ്‌ സ്‌പിന്നര്‍ കാള്‍ കാര്‍വറിനെയാണ്‌ വൈറ്റ്‌ലീ അടിച്ചു പറത്തിയത്‌. മത്സരത്തിന്റെ 16-ാം ഓവറിലാണ്‌ റെക്കോഡ്‌ പ്രകടനം. മത്സരത്തില്‍ 26 പന്തില്‍ എട്ട്‌ സിക്‌സും രണ്ട്‌ ഫോറും അടക്കം 65 റണ്‍സാണ്‌ വൈറ്റ്‌ ലീ നേടിയത്‌.
പക്ഷേ, വൈറ്റ്‌ലീയുടെ ഈ പ്രകടനത്തിന്‌ ടീമിനെ രക്ഷിക്കാനായില്ല. മത്സരത്തില്‍ യോര്‍ക്ക്‌ഷെയര്‍ 37 റണ്‍സിനു ജയിച്ചു.
ലോകക്രിക്കറ്റില്‍ ഒരോവറില്‍ ആറ്‌ സിക്‌സ്‌ നേടുന്ന ആറാമത്തെ താരമാണ്‌ വെറ്റ്‌ ലീ. രാജ്യാന്തര തലത്തില്‍ ഇന്ത്യന്‍ താരം യുവ്രാജ്‌ സിങ്ങും ഹെര്‍ഷല്‍ ഗിബ്‌സും മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളു.

Ads by Google
Tuesday 25 Jul 2017 12.20 AM
YOU MAY BE INTERESTED
TRENDING NOW