Tuesday, July 17, 2018 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 12.20 AM

ആരാധകര്‍ വിളിച്ചു; ഹ്യൂമേട്ടന്‍ മടങ്ങിവന്നു

uploads/news/2017/07/130346/4.jpg

കോട്ടയം: കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലെ മഞ്ഞക്കടലിനെ ആവേശത്തിലാഴ്‌ത്താന്‍ മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍ തിരിച്ചെത്തുന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ നാലാം സീസണില്‍ കളിക്കാന്‍ കേരള ബ്ലാസേ്‌റ്റഴ്‌സ്‌ കനേഡിയന്‍ താരം ഇയാന്‍ ഹ്യൂമുമായി കരാറൊപ്പിട്ടു.
ഡ്രാഫ്‌റ്റിലൂടെ ഇന്ത്യന്‍ താരങ്ങളെ തെരഞ്ഞെടുത്തതിന്‌ പിന്നാലെയാണ്‌ ബ്ലാസേ്‌റ്റഴ്‌സ്‌ ആദ്യ വിദേശ താരവുമായി പുതിയ സീസണിനുള്ള തയാറെടുപ്പ്‌ തകൃതിയാക്കിയത്‌.
ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെ ഹ്യൂമിന്റെ തിരിച്ചുവരവ്‌ ബ്ലാസേ്‌റ്റഴ്‌സ്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹ്യൂമിന്റെ വീഡിയോ പങ്കുവെച്ച്‌ അതിനോടൊപ്പം ഹ്യൂം വീട്ടിലേക്ക്‌ തിരിച്ചെത്തിയിരിക്കുന്നുവെന്നാണ്‌ ബ്ലാസേ്‌റ്റഴ്‌സ്‌ അധികൃതര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്‌.
ഡ്രാഫ്‌റ്റുമായി ബന്ധപ്പെട്ട്‌ ഏതാനും ദിവസങ്ങളായി ഹ്യൂം ഇന്ത്യയിലുണ്ടായിരുന്നു. താരത്തെ സ്വന്തമാക്കാന്‍ പുനെ സിറ്റി എഫ്‌.സി. ചര്‍ച്ചകള്‍ നടത്തുകയും ചെയ്‌തു. കേരളാ ബ്ലാസ്‌റ്റേഴ്‌സ് വാഗ്‌ദാനം ചെയ്‌ത തുക പുനെയുടെ ഓഫറിനെക്കാള്‍ കുറഞ്ഞതായതിനാല്‍ ഹ്യൂം പുനെയുമായി കരാറൊപ്പിടുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ കേരളത്തെ അകമഴിഞ്ഞു സ്‌നേഹിക്കുന്ന ഹ്യൂം പുനെയുടെ വന്‍ ഓഫര്‍ നിരസിച്ച്‌ ബ്ലാസേ്‌റ്റഴ്‌സില്‍ കളിക്കാനാണ്‌ താത്‌പര്യം പ്രകടിപ്പിച്ചത്‌. തുടര്‍ന്ന്‌ കരാറിലെത്തുകയും ചെയ്‌തു.
ഐ.എസ്‌.എല്‍. മൂന്നു സീസണ്‍ പിന്നിടുമ്പോള്‍ മുപ്പത്തിമൂന്നുകാരനായ ഹ്യൂമാണ്‌ ടോപ്‌സ്‌കോര്‍. മൂന്നു സീസണുകളിലായി 23 ഗോളാണ്‌ ഇയാന്‍ ഹ്യൂം അടിച്ചു കൂട്ടിയത്‌. ആദ്യ സീസണില്‍ കേരളത്തിനു വേണ്ടി നേടിയ അഞ്ചു ഗോളുകളും ഇതില്‍ ഉള്‍പ്പെടുന്നു.
ആദ്യ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും കനേഡിയന്‍ താരത്തെ നിലനിര്‍ത്താത്തതില്‍ ആരാധകര്‍ തൃപ്‌തരായിരുന്നില്ല.
ഹ്യൂമിനെ വിട്ടുകൊടുത്ത ബ്ലാസേ്‌റ്റഴ്‌സിന്റെ നടപടിക്കെതിരെ ആരാധകര്‍ പരസ്യമായി രംഗത്തെത്തുകയും ചെയ്‌തിരുന്നു.

Ads by Google
Tuesday 25 Jul 2017 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW