Tuesday, July 25, 2017 Last Updated 6 Min 52 Sec ago English Edition
Todays E paper
Tuesday 25 Jul 2017 12.20 AM

യു.എസ്‌. ഓപ്പണ്‍ ബാഡ്‌മിന്റണ്‍ കശ്യപിനെ വീഴ്‌ത്തി പ്രണോയി ജേതാവ്‌

uploads/news/2017/07/130345/3.jpg

കാലിഫോര്‍ണിയ: ഇന്ത്യന്‍ താരങ്ങള്‍ മാറ്റുരച്ച യു.എസ്‌ ഓപ്പണ്‍ ഗ്രാന്‍പ്രീ ബാഡ്‌മിന്റണ്‍ ഫൈനലില്‍ മലയാളി താരം എച്ച്‌.എസ്‌ പ്രണോയിക്ക്‌ കിരീടം.
ഇന്ത്യയുടെ പി.കശ്യപിനെ പരാജയപ്പെടുത്തിയാണ്‌ പ്രണോയ്‌ ജേതാവായത്‌. മൂന്നൂ ഗെയിം നീണ്ടു നിന്ന മത്സരത്തിനൊടുവില്‍ 21-15, 20-22, 21-12 എന്ന സ്‌കോറിനായിരുന്നു പ്രണോയിയുടെ ജയം.
ഇത്‌ മൂന്നാം തവണയാണ്‌ പ്രണോയ്‌ ഗ്രാന്‍പ്രീ ഗോള്‍ഡില്‍ കിരീടം നേടുന്നത്‌. നേരത്തെ ഇന്തോനീഷ്യന്‍ മാസ്‌റ്റേഴ്‌സ്. സ്വിസ്‌ ഓപ്പണ്‍ എന്നിവയിലും പ്രണോയ്‌ കിരീടം ചൂടിയിട്ടുണ്ട്‌.
ഈ വര്‍ഷത്തെ ഇന്തോനീഷ്യന്‍ സൂപ്പര്‍ സീരീസിന്റെ സെമിയിലും കടന്നിരുന്നു.
ഇന്നലെ നടന്ന ഫൈനലില്‍ ആദ്യ ഗെയിമില്‍ 6-1ന്‌ മുന്നിലായിരുന്ന കശ്യപിനെ ക്രോസ്‌ കോര്‍ട്ട്‌ സ്‌മാഷിലൂടെ തിരിച്ചടിച്ചു ഒപ്പമെത്തിയ പ്രണോയ്‌ പിന്നീട്‌ മികച്ച പ്രകടനത്തിലൂടെ 21-15 എന്ന നിലയില്‍ ഗെയിം സ്വന്തമാക്കുകയായിരുന്നു.
രണ്ടാം ഗെയിം ഏറെ ആവേകശരമായിരുന്നു. ഒപ്പത്തിനൊപ്പം പൊരുതിയ താരങ്ങള്‍ 18-18 എന്ന നിലയില്‍ തുല്യതപാലിച്ചു. പ്രണോയിയെ അമ്പരപ്പിച്ച സ്‌മാഷുകള്‍ കാഴ്‌ചവച്ച കശ്യപ്‌ ഒടുവില്‍ 22-20ന്‌ ഗെയിം സ്വന്തമാക്കി. മൂന്നാം ഗെയില്‍ കശ്യപ്‌ സ്വയം തെറ്റുകള്‍ വരുത്തിയതോടെ പ്രണോയ്‌ തുടക്കത്തില്‍ തന്നെ 7-3ന്റെ ലീഡ്‌ നേടി. ഒടുവില്‍ 21-12ന്‌ ഗെയിമും മത്സരവും സ്വന്തമാക്കി.

Ads by Google
Tuesday 25 Jul 2017 12.20 AM
YOU MAY BE INTERESTED
TRENDING NOW