Friday, July 20, 2018 Last Updated 20 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 12.20 AM

ഇന്ത്യ-ശ്രീലങ്ക ടെസ്‌റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കം

uploads/news/2017/07/130344/2.jpg

കൊളംബോ: ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിന്‌ നാളെ ഗാള്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഔദ്യോഗിക തുടക്കമാകും. പര്യടനത്തിലാദ്യം നടക്കുന്ന മൂന്നു ടെസ്‌റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കും.
പരിശീലക സ്‌ഥാനത്തു നിന്ന്‌ അനില്‍ കുംബ്ലെ പടിയിറങ്ങിയ ശേഷം പുതിയ കോച്ച്‌ രവിശാസ്‌ത്രിയുടെ കീഴില്‍ ഇന്ത്യയുടെ ആദ്യ രാജ്യാന്തര മത്സരമാണിത്‌. അതിനാല്‍ തന്നെ ഏറെ കരുതലോടെയാണ്‌ ഇന്ത്യ ഇറങ്ങുന്നത്‌.
പരമ്പരയിലെ രണ്ടാം ടെസ്‌റ്റ് ഓഗസ്‌റ്റ് മൂന്നു മുതല്‍ ഏഴു വരെ കൊളംബോയിലും മൂന്നാം ടെസ്‌റ്റ് ഓഗസ്‌റ്റ് 12 മുതല്‍ 16 വരെ പല്ലേകലേയിലും നടക്കും. തുടര്‍ന്ന്‌ അഞ്ചു മത്സര ഏകദിന പരമ്പരയിലും ഒരു ട്വന്റി 2ഢ മത്സരത്തിലും ഇന്ത്യ കളിക്കുന്നുണ്ട്‌.
ഏകദിന പരമ്പരയിശല ആദ്യം മത്സരം ഓഗസ്‌റ്റ് 20-ന്‌ ധാംബുള്ളയിലാണ്‌. സെപ്‌റ്റംബര്‍ ആറിന്‌ കൊളംബോ പ്രേമദാസ സ്‌റ്റേഡിയത്തിലാണ്‌ ട്വന്റി 20 മത്സരം അരങ്ങേറുന്നത്‌.
അതേസമയം ടെസ്‌റ്റ് പരമ്പര ആരംഭിക്കുന്നതിനു മുമ്പേ ഇന്ത്യക്ക്‌ തിരിച്ചടിയേറ്റു. ആദ്യ ടെസ്‌റ്റില്‍ നിന്നു ഓപ്പണര്‍ ലോകേഷ്‌ രാഹുല്‍ പുറത്ത്‌.
വൈറല്‍ ഫീവര്‍ ബാധിച്ചതാണ്‌ താരത്തിന്‌ വിനയായത്‌. ബി.സി.സി.ഐ. മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ രാഹുലിന്‌ വിശ്രമം ആവശ്യമുണ്ടെന്ന്‌ നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ രാജ്യാന്തര ക്രിക്കറ്റിലേക്ക്‌ തിരിച്ചുവരാമെന്ന രാഹുലിന്റെ മോഹമാണ്‌ തകര്‍ന്നത്‌.
ഒന്നാം ടെസ്‌റ്റിനായി കൊളംമ്പോയില്‍ നിന്നും ടീം ഇന്ത്യ ഗാളിലേക്ക്‌ തിരിച്ചെങ്കിലുംഅവശനായ രാഹുല്‍ ഇപ്പോഴും കൊളംബോയില്‍ തന്നെയാണ്‌ ഉളളത്‌.
നേരത്തെ തോളെല്ലിനു പരുക്കേറ്റതിനാല്‍ ഐ.പി.എല്ലില്‍ നിന്നും അതിന്‌ പിന്നാലെ നടന്ന ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ നിന്നും രാഹുല്‍ പിന്‍വാങ്ങിയിരുന്നു. ചാമ്പ്യന്‍സ്‌ ട്രോഫിയ്‌ക്കുളള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടതിന്‌ ശേഷമാണ്‌ രാഹുല്‍ പരുക്ക്‌ കാരണം വിശ്രമം ആവശ്യപ്പെട്ടത്‌.
ശ്രീലങ്കയും പനിയുടെ പിടിയിലാണ്‌. പനിബാധയെത്തുടര്‍ന്ന്‌ നായകന്‍ ദിനേഷ്‌ ചണ്ഡിമല്‍ ആദ്യ രണ്ടു ടെസ്‌റ്റിലും ലങ്കന്‍ നിരയിലുണ്ടാകില്ല. മൂന്നാം ടെസ്‌റ്റില്‍ തിരിച്ചുവരുമെന്നു പ്രതീക്ഷിക്കുന്നതായി താരം പറഞ്ഞു. ചണ്ഡിമലിന്റെ അഭാവത്തില്‍ മുന്‍ നായകന്‍ രംഗണ ഹെറാത്താകും നാളെ ലങ്കയെ നയിക്കുക.

നാളെ ഗാളില്‍ ആരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിനു മുന്നോടിയായി പരിശീലനം നടത്തുന്ന ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലി.

Ads by Google
Tuesday 25 Jul 2017 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW