Wednesday, December 13, 2017 Last Updated 6 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 12.19 AM

പ്രോത്സാഹനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി ആരാധകരെ, നന്ദി ബ്ലാസ്‌റ്റേഴ്‌സ് കുടുംബമേ

കോട്ടയം: രണ്ടു സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടുകെട്ടിയ മുഹമ്മദ്‌ റാഫി ചെന്നൈയ്‌ക്ക് കൂടുമാറുകയാണ്‌. 30 ലക്ഷം രൂപയ്‌ക്കാണ്‌ ഇന്ത്യന്‍ ഫുട്‌ബോളിലെ ആദ്യ കോടീശ്വരനെ ഐ.എസ്‌.എല്‍. ഡ്രാഫ്‌റ്റില്‍ ചെന്നൈയിന്‍ എഫ്‌.സി. കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്‌.
പുതിയ ടീമിനൊപ്പം ചേരാന്‍ തയാറെടുക്കുന്നതിനിടെ റാഫി ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോടു നന്ദി പറഞ്ഞ്‌ രംഗത്തെ്‌തി. ''കഴിഞ്ഞ രണ്ടു സീസണിലും എന്നെ പ്രോത്സാഹിപ്പിക്കുകയും വിമര്‍ശിക്കുകയും ചെയ്‌ത കേരള ബ്ലാസേ്‌റ്റഴ്‌സ് ഫാന്‍സിനും മലയാളികള്‍ക്കും നന്ദിയും കടപ്പാടും. നന്ദി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ കുടുംബമേ''- റാഫി ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ രണ്ട്‌ സീസണിലായി 25 മത്സരങ്ങള്‍ ബ്ലാസേ്‌റ്റഴ്‌സിനായി കളിച്ച റാഫി ആറ്‌ ഗോളുകളാണ്‌ നേടിയത്‌. അതില്‍ ഭൂരിഭാഗവും തലകൊണ്ടായിരുന്നു. ഇതേത്തുടര്‍ന്ന്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ 'ഹെഡ്‌ മാസ്‌റ്റര്‍' എന്ന വിളിപ്പേരും റാഫിക്ക്‌ ചാര്‍ത്തിക്കിട്ടിയിരുന്നു.
തൃക്കരിപ്പൂര്‍ ഹിച്ചാറ്റി ക്ലബിലൂടെയാണ്‌ റാഫി ഫുട്‌ബോളില്‍ വളര്‍ന്നു വന്നത്‌. പിന്നീട്‌ എസ്‌.ബി.ടിയിലൂടെ ദേശീയ ശ്രദ്ധനേടിയ താരം മഹീന്ദ്ര, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മുംബൈ ടൈഗേഴ്‌സ് എന്നിവയ്‌ക്കായും ബൂട്ടുകെട്ടിയിട്ടുണ്ട്‌.

Ads by Google
Tuesday 25 Jul 2017 12.19 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW