Wednesday, December 06, 2017 Last Updated 3 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 24 Jul 2017 08.13 PM

ഗ്രാന്‍ഡ് ബിക്കിനി മത്സരത്തില്‍ അണിനിരന്നത് 400 മുത്തശ്ശിമാര്‍ : അമ്പരപ്പിക്കുന്ന വീഡിയോ

uploads/news/2017/07/130330/muthassi.jpg

പ്രായമായവരെ എല്ലാ കാര്യങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നവരാണ് ഇന്നത്തെ തലമുറയില്‍ ഉള്ളവര്‍. എന്നാല്‍ ചൈനയിലെ ടിയാന്‍ജിന്നില്‍ മുത്തശ്ശിമാരെ പിന്നിലേക്ക് തള്ളുന്നവരല്ല. ഇതിന് തെളിവാണ് മുത്തശ്ശിമാര്‍ക്കായി സംഘടിപ്പിച്ച ഗ്രാന്‍ഡ് ബിക്കിനി മത്സരം. 55 കഴിഞ്ഞ 400 ഓളം മുത്തശ്ശിമാരാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്. ഇത് മൂന്നാം വര്‍ഷമാണ് ഗ്രാന്‍ഡ് ബിക്കിനി മത്സരം ഇവിടെ സംഘടിപ്പിക്കുന്നത്. ഹെന്‍ടോങ് വെല്‍ഫെയര്‍ അസോസിയേഷനാണ് ഈ ബിക്കിനി മത്സരം സംഘടിപ്പിച്ചത്.


വിവിധ നിറങ്ങളിലുള്ള ബിക്കിനി ധരിച്ചാണ് മുത്തശ്ശിമാര്‍ ഈ മത്സരത്തില്‍ പങ്കെടുത്തത്. മുത്തശ്ശിമാരുടെ വേദിയിലെ പ്രകടനം, ചിരി, ശരീരഭാഷ എന്നിവയൊക്കെ കണക്കിലെടുത്താണ് വിധികര്‍ത്താക്കള്‍ മാര്‍ക്കിട്ടത്. ക്യാന്‍സറില്‍ നിന്ന് മോചിതയായ മാ ജിങ് എന്ന 78കാരിയാണ് മത്സരത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി. ശാരീരകപരമായും മാനസികപരമായും ഈ മത്സരം തന്നെ ആരോഗ്യവതിയാക്കുന്നുവെന്നാണ് മാ ജിങ് ഈ മത്സരത്തെ കുറിച്ച് പറയുന്നത്. ഈ മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ശരീരത്തിന് ഒരു വ്യായാമം കൂടിയാണ് ലഭിക്കുന്നതെന്ന് 62 കാരിയായ ഷാന്‍ സെങ് എന്ന മുത്തശ്ശി പറയുന്നു. മൂന്ന് വര്‍ഷമായി ഈ മത്സരത്തില്‍ പങ്കെടുക്കുന്നവരും ഉണ്ട്. സമ്മാനം ലഭിക്കുന്നതിനേക്കാള്‍ ഒരു മാറ്റം തന്നെയാണ് ഈ മുത്തശ്ശിമാര്‍ ആഗ്രഹിക്കുന്നതും.

Ads by Google
Monday 24 Jul 2017 08.13 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW