Monday, October 23, 2017 Last Updated 12 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 24 Jul 2017 04.36 PM

കാത്തിരിപ്പുകള്‍ക്ക് വിരാമം; ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഉടന്‍ നിരത്തിലെത്തും

uploads/news/2017/07/130303/auto.jpg

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നിരത്തിലെത്തുന്നു. രാജ്യത്തെ നാലാമത്തെ വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ബജാജാണ് ഇലക്ട്രിക് മുച്ചക്ര വാഹനം വിപണിയില്‍ എത്തിക്കുന്നത്. നേരത്തെ 2020 ഓടെ വാഹനം വിപണിയില്‍ എത്തിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ അടുത്ത വര്‍ഷം തന്നെ വാഹനം വിപണിയില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയിരിക്കുന്നത്. വിപണിയില്‍ എത്തുമ്പോള്‍ മാത്രമേ വാഹനത്തിന്റെ വില അറിയിക്കു എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിരത്തില്‍ ഇള്ളതിനെക്കാള്‍ വിലകൂടുതലായിരിക്കുമെന്നും അദ്ദേഹം സൂചന നല്‍കിയിട്ടുണ്ട്.

മുചക്ര ഇലട്രോണിക് ഓട്ടോറിക്ഷകള്‍ക്ക് ശേഷം 2020 ഓടെ ബജാജിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതും.

Ads by Google
Advertisement
TRENDING NOW