Monday, July 24, 2017 Last Updated 0 Min 30 Sec ago English Edition
Todays E paper
Monday 24 Jul 2017 04.20 PM

മാതാപിതാക്കള്‍ ശ്രദ്ധിക്കാന്‍

uploads/news/2017/07/130300/kidsstydycarepernts.jpg

കുട്ടികള്‍ക്കിടയില്‍ പോലും കുറ്റകൃത്യങ്ങളും സ്വഭാവദൂഷ്യങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, അവര്‍ക്കായി ഒരല്‍പ്പം കരുതല്‍ നല്‍കാം. പഠനത്തില്‍ ശ്രദ്ധ നല്‍കുന്നതോടൊപ്പം കുട്ടികളെ അടുത്തറിയണം.

പഠനകാര്യത്തില്‍ കുട്ടികളേക്കാള്‍ ആവലാതി മാതാപിതാക്കള്‍ക്കാണ്. പുതിയ സ്‌കൂള്‍ തിരഞ്ഞെടുക്കുന്നതു മുതല്‍ ട്യൂഷന്‍ സെന്ററുകള്‍ കണ്ടെത്തുന്നതു പോലും കരുതലോടെയാണ്. ക്ലാസ് തുടങ്ങിയതോടെ ടൈം ടേബിളുകള്‍ തയാറാക്കി സമയബന്ധിതമായുള്ള പഠനമാണ് ഓരോ മാതാപിതാക്കളും മനസില്‍ കാണുന്നത്.

പഠനത്തില്‍ കുട്ടികളെ മിടുമിടുക്കരാക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ കുട്ടികളുടെ മാനസിക ആരോഗ്യത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ട്. പഠനമികവിനൊപ്പം സ്വഭാവഗുണമുള്ള പുതു തലമുറയെ വളര്‍ത്തിയെടുക്കേണ്ട ഉത്തരവാദിത്വം കൂടി മാതാപിതാക്കള്‍ക്കുണ്ട്.

കുട്ടികള്‍ക്കിടയില്‍ പോലും കുറ്റകൃത്യങ്ങളും സ്വഭാവദൂഷ്യങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, അവര്‍ക്കായി ഒരല്‍പ്പം കരുതല്‍ നല്‍കാം. പഠനത്തില്‍ ശ്രദ്ധ നല്‍കുന്നതോടൊപ്പം കുട്ടികളെ അടുത്തറിയണം.

1. മാതാപിതാക്കള്‍ കുട്ടികളുടെ പഠനകാര്യത്തില്‍ അമിത ഉത്കണ്ഠ ഒഴിവാക്കുക. പകരം കുട്ടികളെ പഠനത്തില്‍ സഹായിക്കുക. എന്നാല്‍ 'പോയിരുന്നു പഠിക്ക്' എന്ന ചൂരലുമായി സദാസമയവും കുട്ടികള്‍ക്കു പിന്നാലെ നടക്കേണ്ടതില്ല. മാതാപിതാക്കളുടെ മാനസിക സമ്മര്‍ദം കുട്ടികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക.

2. കുട്ടികളുടെ മാനസികാവസ്ഥ മനസിലാക്കാന്‍ ശ്രമിക്കണം. അവധിക്ക് ശേഷം പഠനത്തിലേക്ക് തിരികെയെത്തുമ്പോഴുള്ള ഉത്സാഹക്കുറവ് കുട്ടികള്‍ പ്രകടിപ്പിച്ചേക്കാം. സമയമെടുത്ത് കുട്ടികളെ പഠനത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുക. പുതിയ സ്‌കൂളും ചുറ്റുപാടുമാണെങ്കില്‍ കുട്ടികള്‍ പൊരുത്തപ്പെടാന്‍ അല്‍പം സമയമെടുത്തേക്കാം. അതിനുള്ള സാവകാശം അവര്‍ക്ക് നല്‍കണം.

3. സ്വന്തം ജീവിതത്തില്‍ സാധിക്കാതെ പോയ ആഗ്രഹങ്ങള്‍ ഒരിക്കലും കുട്ടികളിലൂടെ സാധിക്കാന്‍ ശ്രമിക്കരുത്. അച്ഛനോ അമ്മയ്‌ക്കോ സാധിക്കാതെ പോയ ആഗ്രഹങ്ങള്‍ കുട്ടികളോട് നിറവേറ്റാന്‍ ആവശ്യപ്പെടരുത്. പഠനത്തിനിടയില്‍ ഇത്തരം ആഗ്രഹങ്ങള്‍ അവരോട് ആവര്‍ത്തിക്കരുത്. അത് കുട്ടികളെ മാനസിക സമ്മര്‍ദത്തിലാക്കും.

4. കുട്ടികളുടെ കഴിവുകള്‍ അംഗീകരിക്കുകയും അവരുടെ നല്ല പ്രവര്‍ത്തികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും അതു തിരുത്താന്‍ ആവശ്യപ്പെടുകയുമാവാം. നല്ലതുചെയ്താല്‍ 'അത് നന്നായി' എന്നുതന്നെ കുട്ടികളോട് പറയണം. മറ്റ് കുടുംബാംഗങ്ങളെ ഇക്കാര്യം അറിയിക്കുകയും വേണം.

5. കുട്ടികളുടെ കുറവുകള്‍ മനസിലാക്കുക. പാഠ്യവിഷയങ്ങളിലോ, പാഠ്യേതര വിഷയങ്ങളിലോ കുട്ടികള്‍ക്കുള്ള കുറവുകള്‍ അംഗീകരിക്കുക. എല്ലാവരും ഒരേ കഴിവുള്ളവരല്ലെന്ന് തിരിച്ചറിയുക. കുറവുകള്‍ തിരിച്ചറിഞ്ഞുകൊണ്ടുവേണം കുട്ടികളോട് ഇടപഴകാന്‍. മറ്റ് കുട്ടികളെ മാതൃകയാക്കി ചൂണ്ടിക്കാണിക്കരുത്. അവര്‍ക്കില്ലാത്ത കഴിവ് തങ്ങളുടെ കുട്ടിക്കുണ്ട് എന്ന് മാതാപിതാക്കള്‍ ആദ്യം തിരിച്ചറിയുക.

6. ജീവിത മൂല്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കുക. സ്‌കൂളില്‍ എല്ലാ കുട്ടികളോടും ഒരുപോലെ കൂട്ടുകൂടാന്‍ ശീലിപ്പിക്കുക. ജാതിമത, വര്‍ണ, വര്‍ഗ വേര്‍തിരിവുകള്‍ കുട്ടികള്‍ക്കിടയില്‍ ഉണ്ടാകാതിരിക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. പെണ്‍കുട്ടിളെ ആദരിക്കാനും ബഹുമാനിക്കാനും മാന്യമായി ഇടപഴകാനും ആണ്‍കുട്ടികളെ ഓര്‍മ്മപ്പെടുത്തുക.

7. ഭാവിയില്‍ എന്തായി തീരണമെന്ന തീരുമാനം കുട്ടികള്‍ക്ക് വിട്ടുകൊടുക്കുക. അവരുടെ ആഗ്രഹം ചോദിച്ചറിയുക. അത് നിറവേറ്റുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുക.കുട്ടികളുടെ ആഗ്രഹങ്ങള്‍ക്ക് എതിരുനില്‍ക്കാതിരിക്കുക. അവരുടെ ആഗ്രഹങ്ങള്‍ക്കുമേല്‍ മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക. ലക്ഷ്യത്തിലേക്കുള്ള അവരുടെ യാത്രയില്‍ എന്നും അവര്‍ക്കൊപ്പം നില്‍ക്കുക.

8. കുട്ടികളുടെ കഴിവിനപ്പുറം അവരില്‍ നിന്നും അമിതമായൊന്നും പ്രതീക്ഷിക്കാതിരിക്കുക. അതു നേടാന്‍ അവരെ നിര്‍ബന്ധിക്കാതിരിക്കുക. അതിന് ആദ്യം വേണ്ടത് കുട്ടികളുടെ പരിമിതികള്‍ മനസിലാക്കുകയെന്നതാണ്. ആ പരിമിതികളെ മറികടക്കാന്‍ കുട്ടികളെ സഹായിക്കാം. എന്നാല്‍ അത് സ്‌നേഹപൂര്‍ണമായ പെരുമാറ്റത്തോടെ മാത്രമായിരിക്കണം.

9. സ്‌കൂള്‍ അധികൃതരുമായും അധ്യാപകരുമായി നല്ല ബന്ധം പുലര്‍ത്താന്‍ കുട്ടികളെ പഠിപ്പിക്കുക. കുട്ടിയുടെ സ്വഭാവത്തെക്കുറിച്ചും പഠനത്തെക്കുറിച്ചും ഇടയ്ക്ക് അന്വേഷിച്ചുകൊണ്ടിരിക്കുക. അധ്യാപകരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കുക. ആവശ്യപ്പെടുമ്പോള്‍ സ്‌കൂളിലെത്താനും അധ്യാപകരുമായി ആശയവിനിമയം നടത്താനും സമയം കണ്ടെത്തണം. അധ്യാപകരിലൂടെ മാത്രമെ കുട്ടിയുടെ പഠന നിലവാരം തിരിച്ചറിയാനാവൂ.

10. പഠനകാര്യത്തില്‍ കുട്ടിക്കുള്ള ബുദ്ധിമുട്ട് കുട്ടിയില്‍ നിന്നും അധ്യാപകരില്‍ നിന്നും ചോദിച്ച് മനസിലാക്കുന്നതോടൊപ്പം അതിനനുസരിച്ചുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കാനും മറക്കരുത്. ഏതു വിഷയത്തിലാണ് കുട്ടി പിന്നിലെന്നും, അതിന് ഏതു രീതിയിലുള്ള പരിശീലനമാണ് വീട്ടില്‍ നല്‍കേണ്ടതെന്നും അധ്യാപകരില്‍ നിന്നും മനസിലാക്കുക. പഠനകാര്യത്തില്‍ കുട്ടിക്കുള്ള പരാതിയും കേട്ടില്ലെന്ന് നടിക്കരുത്.

11. സ്‌കൂളില്‍ കുട്ടികളുടെ സുഹൃത്തുക്കളെക്കുറിച്ചും മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. കൂട്ടുകാരെക്കുറിച്ച് കുട്ടികളോട് തന്നെ ചോദിച്ച് മനസിലാക്കുക. അവരുടെ രക്ഷിതാക്കളെക്കുറിച്ചും അറിഞ്ഞിരിക്കണം. കഴിയുമെങ്കില്‍ കുട്ടികളുടെ കൂട്ടുകാരുടെ രക്ഷിതാക്കളുമായി വളരെ അടുത്ത ബന്ധം കാത്തൂസൂക്ഷിക്കുക. സ്‌കൂളിന് അകത്തും പുറത്തും കുട്ടികളുടെ കാര്യത്തില്‍ കുറച്ചു കൂടി കരുതല്‍ ഈ ബന്ധത്തിലൂടെ സാധിക്കും.

12. കുട്ടി പഠനത്തില്‍ വളരെ പിന്നിലാണെങ്കില്‍ പെരുമാറ്റ വൈകല്യമാണോയെന്നു തിരിച്ചറിയുക. (എഡി.എച്ച്.ഡി, കോണ്‍ടാക്ട് ഡിസോര്‍ഡര്‍ തുടങ്ങിയവയുടെ ലക്ഷണങ്ങളുണ്ടോ എന്നു ശ്രദ്ധിക്കുക). പഠനവൈകല്യമോ, ബുദ്ധിപരമായ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അത് തിരിച്ചറിഞ്ഞ്, ആവശ്യമായ പരിഹാരം കണ്ടെത്തുക. ബോര്‍ഡില്‍ എഴുതുന്നത് വായിക്കാനാവില്ലെന്ന് ചില കുട്ടികള്‍ പരാതിപെടാറുണ്ട്. ഇത് കാഴ്ചയ്ക്ക് തകരാറ് ഉള്ളതുകൊണ്ടാവും. മറ്റു ചില കുട്ടികള്‍ക്ക് കേള്‍വിക്കുറവ് ഉണ്ടാകും. അതിനാല്‍ കുട്ടികള്‍ പറയുന്ന ബുദ്ധിമുട്ടുകള്‍ ഗൗരമായി കാണണം.

TRENDING NOW