Monday, July 24, 2017 Last Updated 1 Min 34 Sec ago English Edition
Todays E paper
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Monday 24 Jul 2017 03.01 PM

താരന്‍ മാറ്റാന്‍ എളുപ്പവഴി

uploads/news/2017/07/130284/Weeklybeutyspot240717.jpg

മുടിയുടെ അഴകിനെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് താരന്‍. ഇത് മുടികൊഴിച്ചിലിന് കാരണമായിത്തീരുന്നു.

മുടിയില്‍ വെളുത്ത പൊടികളായാണ് താരന്റെ ലക്ഷണം കണ്ടുവരുന്നത്. മുടിയുടെ ചുവടുഭാഗത്ത് ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും.

വേണ്ടവിധത്തില്‍ രക്തസഞ്ചാരമില്ലാതിരിക്കുക, വൃത്തിയില്ലാതിരിക്കുക, അണുബാധയുണ്ടാവുക എന്നിവ താരന്‍ ബാധിക്കുന്നതിന് പ്രധാന കാരണങ്ങളാണ്.

താരന്‍ ഉള്ളവര്‍ക്ക് മുഖക്കുരുവരാനുള്ള സാധ്യത കൂടുതലാണ്. ഇത് 'ഡാന്‍ഡ്രഫ് ട്രീറ്റ്‌മെന്റിലൂടെ ഫലപ്രദമായി ഇല്ലാതാക്കാന്‍ കഴിയും. മുടിയുടെ ചുവടുഭാഗത്ത് രക്തയോട്ടം ലഭിക്കാന്‍ ദിവസവും ഒലീവ് എണ്ണ തേച്ച് മസാജ് ചെയ്യുക.

1. തലയില്‍ തൈരുചേര്‍ത്ത് മസാജ് ചെയ്യുന്നത് താരന്റെ ശല്യം കുറയ്ക്കും. മസാജിനുശേഷം വീര്യംകുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകുക.

2. ഒരുകപ്പ് തേങ്ങാപ്പാല്‍ എടുത്ത് അതില്‍ ഒരു സ്പൂണ്‍ നാരങ്ങാനീര് ചേര്‍ക്കുക. ഈ മിശ്രിതം മുടിയില്‍ തേച്ച് നന്നായി മസാജ് ചെയ്യുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാം.

Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Monday 24 Jul 2017 03.01 PM
TRENDING NOW