Friday, July 28, 2017 Last Updated 2 Min 51 Sec ago English Edition
Todays E paper
Monday 24 Jul 2017 02.20 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/07/130275/Weeklyjoke240717b.jpg

ബ്രോക്കര്‍ പയ്യനോട്: നല്ലൊരു പെണ്‍കുട്ടിയുണ്ട്. തൊഴിലുറപ്പ് ജോലിയാ എന്താ... നോക്കട്ടെ?
പയ്യന്‍: ''അയ്യോ... വേണ്ട.
ബ്രോക്കര്‍: ''അതെന്താ?
പയ്യന്‍: തൊഴി ഉറപ്പാ...
ബാബു, ആലപ്പുഴ

***

നേതാവ് ഭാര്യയോട്: മോളെ മെഡിസിന് വിടാന്‍ പറ്റുമെന്നു തോന്നുന്നില്ല.''
ഭാര്യ: എന്തുപറ്റി?
നേതാവ്: വേനല്‍ക്കെടുതിക്കായി പ്രിന്റുചെയ്തു വച്ച സംഭാവന രസീത് അങ്ങനെതന്നെ ഇരിക്കുന്നു. അപ്പോഴേക്കും മഴ തുടങ്ങി.
ഭാര്യ: അതിനെന്താ, 'വെള്ളപ്പൊക്ക ദുരിതാശ്വാസനിധി' എന്നൊരു പുതിയ രസീത് അടിച്ചാല്‍ പോേര?
- ഡോണ, മഡോണ

***

മരണക്കിടക്കയിലായ രോഗി സുറിയാനി പഠിക്കണമെന്നു വാശിപിടിച്ചു:
എനിക്ക് സ്വര്‍ഗത്തിലെത്തുമ്പോള്‍ കര്‍ത്താവിനോട് സംസാരിക്കണമെങ്കില്‍ സുറിയാനി അറിയണം.
അപ്പോള്‍ മരുമകന്‍: നരകത്തിലാണ് പോണതെങ്കിലോ?
രോഗി: എങ്കില്‍ കുഴപ്പമില്ല. എനിക്ക് മലയാളം നന്നായി അറിയാം.
- മാത്യൂസ്, ഇടുക്കി

****

ബസ്‌സ്റ്റാന്‍ഡില്‍ വച്ച് റിട്ട. അധ്യാപകന്‍ ഭാര്യയോട്: ആ പോകുന്ന ചെറുപ്പക്കാരനെ ഞാന്‍ പഠിപ്പിച്ചിട്ടുണ്ടെന്നു തോന്നുന്നു.
ഭാര്യ: എങ്ങനെ മനസിലായി?
അധ്യാപകന്‍: നീ കണ്ടില്ലേ... എന്റെ കാലില്‍ ചവുട്ടിഞെരിച്ച് കടന്നുപോയിട്ടും ഒരു സോറിപോലും പറയാതിരുന്നത്.
- നന്ദന്‍, ഗാന്ധിനഗര്‍

****

uploads/news/2017/07/130275/Weeklyjoke240717.jpg

ബാങ്ക് കവര്‍ച്ച നടത്തിയ കള്ളനോട് വക്കീല്‍: നിങ്ങള്‍ ബാങ്ക് കുത്തിത്തുറന്നത് എങ്ങനെയെന്ന് വിശദമായി പറയൂ.
കള്ളന്‍: അത് ഈ കേസ് കഴിഞ്ഞിട്ടു പറഞ്ഞാല്‍ പോരേ സാര്‍?
വക്കീല്‍: അതെന്താ?
കള്ളന്‍: സാറ് ഇന്നുരാത്രി പോയി വല്ല ബാങ്കും കുത്തിത്തുറന്നാല്‍ എന്റെ കേസ് ആരു വാദിക്കും?
- ചന്ദ്രന്‍, വടകര

****

സുമ വസുമതിയോട്: പുറപ്പെട്ടുപോയ നിന്റെ ഭര്‍ത്താവ് തിരികെ എത്തിയെന്ന് കേട്ടല്ലോ. ശരിയാണോ?
വസുമതി: എങ്ങനെ വരാതിരിക്കും. വീടിന്റെ അടുത്ത് പൂട്ടിക്കിടന്ന 'ബാര്‍' ഇന്നലെ മുതല്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങി.
- രാമകൃഷ്ണന്‍, മുടവൂര്‍

uploads/news/2017/07/130275/Weeklyjoke240717a.jpg

സാഹിത്യകാരന്‍ ആദ്യരാത്രിയില്‍ നവവധുവിനോട്: പ്രിയേ... നിന്നെ ഏറ്റവും കൂടുതല്‍ സ്പര്‍ശിച്ചിട്ടുള്ളത് വിജയനോ അതോ മുകുന്ദനോ?
വധു: തെറ്റുകള്‍ മനുഷ്യസഹജമല്ലേ ചേട്ടാ... നമുക്കെല്ലാം മറന്ന് പുതിയൊരു ജീവിതം തുടങ്ങാം.
- ഗോപന്‍, ആലപ്പുഴ

Ads by Google
TRENDING NOW