Tuesday, October 17, 2017 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
റെജി ടി. തോമസ്
റെജി ടി. തോമസ്
Monday 24 Jul 2017 02.07 PM

ഡാറ്റാ അനലിറ്റിക്‌സ് രംഗത്ത് അവസരങ്ങളേറെ

uploads/news/2017/07/130274/weeklyedu240717.jpg

ഇന്നത്തെ ലോകത്തില്‍ വെബ്‌സര്‍വര്‍ (സോഷ്യല്‍ മീഡിയ, വലിയ ഡേറ്റാബേസുകള്‍, കൊമേഴ്‌സ് സൈറ്റുകള്‍) രേഖകള്‍ പോലുള്ള ഉറവിടങ്ങളില്‍നിന്ന് വൈവിധ്യമാര്‍ന്ന അനവധി ഡാറ്റകള്‍ (മെഡിക്കല്‍, ശാസ്ത്രസാങ്കേതിക രംഗം, കൊമേഴ്‌സ് തുടങ്ങിയ മേഖലകളില്‍ നിന്നും) ലഭ്യമാണ്.

ഈ ഡാറ്റകള്‍ പരിശോധിച്ച് ഉപയോഗപ്രദമായ വിവരങ്ങള്‍ ക്രോഡീകരിച്ച് തങ്ങളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കത്തക്ക രീതിയിലേക്ക് മാറ്റിയെടുക്കുന്ന പ്രക്രിയയാണ് ബിഗ് ഡാറ്റാ അനലിറ്റിക്‌സ്.

ഇത് ബിസിനസ്, ജനസേവനം, രാഷ്ട്രീയം, ചികിത്സാരംഗം, ശാസ്ത്രസാങ്കേതികരംഗം തുടങ്ങിയ എല്ലാ മേഖലകളും
വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

സോഫ്ട്‌വെയര്‍ സര്‍വീസ് കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോമിന്റെ കണക്കു സൂചിപ്പിക്കുന്നത് 2025-ഓടെ ഇന്ത്യന്‍ ഡാറ്റാ അനലിറ്റിക്‌സ് സെക്ടര്‍ ഇപ്പോഴത്തേതിന്റെ എട്ടു മടങ്ങ് വലുതായി 1600 കോടിയില്‍ എത്തി നില്ക്കുമെന്നാണ്. ഡേറ്റ അനലിറ്റിക്‌സ് രംഗത്ത് അവസരങ്ങളേറെയുണ്ടെങ്കിലും അത്രത്തോളം ആളുകളെ കിട്ടാനില്ല.

ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളായ കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ഖരഗ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ ബിസിനസ് ഡാറ്റാ അനലിറ്റിക്‌സ് എന്നിവ ഈ കോഴ്‌സ് നടത്തുന്നു.

കോഴിക്കോട്ട് പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബിഗ് ഡാറ്റാ അനലിറ്റിക്‌സ് കോഴ്‌സുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളജ് സെന്ററും ബിഗ് ഡാറ്റാ അനലിറ്റിക്‌സില്‍ ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്നുണ്ട്.

തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിലുള്ള ഐ.ഐ.ഐ.ടി.കെയില്‍ ഡാറ്റാ അനലിറ്റിക്‌സില്‍ സ്‌പെഷലൈസേഷനോടെ എം.എസ്.സി. കമ്പ്യൂട്ടര്‍സയന്‍സ് കോഴ്‌സുണ്ട്.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW