Wednesday, October 18, 2017 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 24 Jul 2017 12.04 PM

‘ആ നശിച്ച ജീവിതം എനിക്കുവേണ്ട’ ഐഎസില്‍ നിന്നും പിടൂകൂടിയ 16 കാരി

uploads/news/2017/07/130252/ISIS.jpg

ബാഗ്ദാദ്: ഐഎസുമായി ചേര്‍ന്ന് പോരാടിയിരുന്ന 16 കാരിയായ പെണ്‍കുട്ടിക്ക് മാനസാന്ത്രം. ഇറാഖില്‍ നിന്നും പിടികൂടി തടങ്കലില്‍ കഴിയുന്ന ജര്‍മ്മന്‍ സ്വദേശി ലിന്‍ഡ ഡബ്യുയാണ് ഐഎസ് നരക ലോകത്ത് നിന്നും തന്റെ ജന്മനാടായ ജര്‍മ്മനിയിലേക്ക് പോകാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

വീട്ടില്‍ നിന്നും 15ാം വയസ്സില്‍ ഇറങ്ങിയാണ് ഐഎസില്‍ ചേരുന്നതിന് പോയത്. ഇവരുടെ കൊടും ക്രൂരതകളില്‍ ആകൃഷ്ടയായാണ് നാടുവിട്ടത്. എന്നാല്‍, ഇറാഖി സേനയുടെ കനത്ത തിരിച്ചടികളില്‍ ഐഎസ് ഭീകരര്‍ തോറ്റ് പിന്തിരിഞ്ഞ് ഓടുന്നതിനിടയില്‍ ലിന്‍ഡയും സംഘവും സൈന്യത്തിന്റെ പിടിയിലാകുകയായിരുന്നു.

uploads/news/2017/07/130252/ISIS-1.jpg

ഭയന്ന് വിറച്ച മുഖത്തോടെയുള്ള ലിന്‍ഡയുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. ലിന്‍ഡയുടെ ഇടതു കാലിന് വെടിയേറ്റിട്ടുണ്ട്, ഇതിനു പുറമെ ലിന്‍ഡയുടെ വലതു മുട്ടുകാലിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

സൈന്യം പിടികൂടിയ ലിന്‍ഡയെ ബാഗ്ദാദിലുള്ള മിലിട്ടറി കോംപ്ലക്‌സിലെ ജയിലിടയ്ക്കുകയും ചെയ്തു. ഇവിടെ എത്തിയ ജര്‍മ്മന്‍ ജേര്‍ണലിസ്റ്റാണ് ലിന്‍ഡയെ അഭിമുഖം ചെയ്തിരിക്കുന്നത്. തനിക്ക് എത്രയും പെട്ടന്ന് ഇവിടെ നിന്നും തിരിച്ച് നാട്ടിലേക്ക് പോകണമെന്നാണ് ആഗ്രഹം എന്ന് ലിന്‍ഡ പറഞ്ഞു. വെടിയൊച്ചകളുടെയും യുദ്ധത്തിന്റെയും ഇടയില്‍ തനിക്ക് ഇനി ജീവിക്കാന്‍ സാധിക്കില്ല, ചെയ്തത് തെറ്റാണ്, എത്രയും വേഗം ജന്മനാട്ടിലേക്ക് പോകാനാഗ്രഹിക്കുന്നു, ലിന്‍ഡ പറഞ്ഞു.

നവമാധ്യമത്തില്‍ ചാറ്റ് ചെയ്യുന്നതിനിടെ പരിചയപ്പെട്ട് യുവാവാണ് ഇവരെ മതംമാറ്റി ഐഎസില്‍ ചേര്‍ത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വീടുവിട്ട ഇവര്‍ പേരും മാറ്റിയിരുന്നു. വിചാരണകള്‍ക്കിടയില്‍ ലിന്‍ഡയെ നാട്ടിലെത്തിക്കാന്‍ ജര്‍മ്മന്‍ എംബസി അധികൃതര്‍ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW