Tuesday, October 17, 2017 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 24 Jul 2017 12.01 PM

സൗദി അറേബ്യയില്‍ ഗാർഹിക തൊഴിലാളികളുടെ ആശ്രിതർക്കും ലെവി ബാധകം

uploads/news/2017/07/130246/gulf240717e.jpg

റിയാദ് : സൗദി പൗരന്മാരുടെ സ്‌പോൺസർഷിപ്പിലുള്ള ഗാർഹിക തൊഴിലാളികളുടെ ആശ്രിതർക്കും ലെവി ബാധകമാണെന്ന് ജവാസാത്ത് അസിസ്റ്റന്റ് ഡയറക്ടർ കേണൽ ഖാലിദ് അൽസൈഖാൻ പറഞ്ഞു.

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതർക്കാണ് ലെവി ബാധകമെന്നും ഗവൺമെന്റ് ജീവനക്കാർക്ക് ആശ്രിത ലെവി ബാധകമല്ലെന്നും ജവാസാത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇഖാമ ഫീസിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് മാത്രമാണ് ആശ്രിത ലെവി ബാധകമല്ലാത്തത്. ജീവിച്ചിരിക്കുന്ന സൗദി വനിതകളുടെ തിരിച്ചറിയൽ രേഖയിൽ ചേർത്ത വിദേശ മക്കൾ, സൗദി പൗരന്റെ വിധവയോ വിവാഹ മോചിതയോ ആയ മാതാവ്, റീ-എൻട്രി വിസയിൽ സൗദി വിട്ട ശേഷം വിസാ കാലാവധിക്കുള്ളിൽ തിരിച്ചുവരാത്തവർ എന്നീ വിഭാഗങ്ങളിൽ പെട്ടവരെ മാത്രമാണ് ആശ്രിത ലെവിയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്.

ഒരു രാജ്യക്കാർക്കും ആശ്രിത ലെവിയിൽ ഇളവില്ല. വിസിറ്റ് വിസക്കാർക്കും ആശ്രിത ലെവി ബാധകമല്ല. വിസിറ്റ് വിസ ദീർഘിപ്പിക്കുന്നതിന് ലെവി അടക്കേണ്ടതില്ലെന്നും കേണൽ ഖാലിദ് അൽസൈഖാൻ പറഞ്ഞു.

ചെറിയാൻ കിടങ്ങന്നൂർ-

Ads by Google
Advertisement
Monday 24 Jul 2017 12.01 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW