Saturday, December 16, 2017 Last Updated 2 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 24 Jul 2017 11.58 AM

സൗദിയിലെ റിയാദില്‍ കവര്‍ച്ചക്കാര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ മലയാളി മരിച്ചു

uploads/news/2017/07/130243/gulf240717d.jpg

റിയാദില്‍ ചലചരക്ക് കടയില്‍ കയറി കവര്‍ച്ചക്കാര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ മലയാളി മരിച്ചു. റിയാദ്​ അസീസിയ എക്​സിറ്റ്​ 22ലുള്ള കടയിൽ ജീവനക്കാരനായ മലപ്പുറം പരപ്പനങ്ങാടി സദ്ദാം ബീച്ച്​ സ്വദേശി സിദ്ദീഖാണ്​ (45) മരിച്ചത്​. വെള്ളിയാഴ്​ച രാവിലെ ഒമ്പതോടെ കടയിലെത്തിയ രണ്ട്​ കവർച്ചക്കാർ ഇയാളെ ആയുധവും മറ്റും കൊണ്ട്​ അക്രമിക്കുകയായിരുന്നു. കവർച്ച തടയാനുള്ള ശ്രമത്തിനിടെയായിരുന്നു ആക്രമണം.

ശരീരത്തിൽ മുറിവേറ്റ്​ രക്തംവാർന്ന്​ അവശനായി അരമണിക്കൂറോളം കിടന്ന ഇയാളെ പൊലീസും റെഡ്​ക്രസൻറും എത്തി ആശുപത്രിയിലേക്ക്​ കൊണ്ടുപോയി. അൽഈമാൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച്​ അടിയന്തര ശുശ്രൂഷ നൽകിയെങ്കിലും വൈകീട്ട്​ അഞ്ചോടെ മരണം സംഭവിച്ചു.

20 വർഷമായി ഇതേ കടയിൽ ജീവനക്കാരനാണ്​ സിദ്ദീഖ്​.

അടുത്ത കടയിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികകളെ പിടികൂടിയത്. വിവരമറിഞ്ഞയുടൻ എത്തിയ സ്​പോൺസർ അടുത്തുള്ള കടയിലെ സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച്​ പൊലീസിന്​ കൈമാറുകയായിരുന്നു. ദൃശ്യങ്ങളിൽ നിന്ന്​ കവർച്ചക്കാർ വന്ന വാഹനത്തി​െൻറ നമ്പർ കണ്ടെത്തിയത്​ സഹായമായി. തുടർന്ന്​ പൊലീസ്​ ഉൗർജ്​ജിത തെരച്ചിൽ നടത്തി ശനിയാഴ്​ച പുലർച്ചെ അഞ്ചോടെ പ്രതികളെന്ന്​ കരുതുന്ന രണ്ട്​ യമനികളെ വാഹനമടക്കം പിടികൂടി. ഇവർ അസീസിയ പൊലീസ്​ സ്​റ്റേഷനിലാണുള്ളത്​. അൽഈമാൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദിൽ ഖബറടക്കുo.

ചെറിയാൻ കിടങ്ങന്നൂർ-

Ads by Google
Monday 24 Jul 2017 11.58 AM
YOU MAY BE INTERESTED
TRENDING NOW