Saturday, October 21, 2017 Last Updated 7 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 24 Jul 2017 11.50 AM

കോണ്‍സുല്‍ ജനറല്‍ റിവ ഗാംഗുലിക്ക് യാത്രയയപ്പ് നല്‍കി

uploads/news/2017/07/130241/usa240717g.jpg

ഫോഡ്‌സ് (ന്യുജഴ്‌സി) : ന്യുയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ റിവ ഗാംഗുലി ദാസിന് ന്യുയോര്‍ക്ക്, ന്യുജഴ്‌സി, കണക്റ്റിക്കട്ട് ഇന്ത്യന്‍ സമൂഹം ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹ നിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

യോഗത്തില്‍ എഫ്‌ഐഎ ചെയര്‍മാന്‍ രമേഷ് പട്ടേല്‍, പ്രസിഡന്റ് ആന്റി ബാട്ടിയ, റ്റിവി ഏഷ്യ ചെയര്‍മാന്‍ എച്ച്. ആര്‍. ഷാ ഹിന്ദൂസ് അമേരിക്കന്‍ ബാങ്ക് അനില്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗ നടത്തി. ന്യുയോര്‍ക്കില്‍ 2016 മാര്‍ച്ചില്‍ കോണ്‍സുല്‍ ജനറലായ റിവ ഗാംഗുലി ഇന്ത്യന്‍ കൗണ്‍സില്‍ കള്‍ച്ചറല്‍ റിലേഷന്‍സ് ഡയറക്ടര്‍ ജനറലായി ന്യുഡല്‍ഹിയില്‍ ചുമതലയേല്ക്കും.

യുഎസ് കോണ്‍ഗ്രസ് മെന്‍, സെനറ്റേഴ്‌സ്, ന്യുയോര്‍ക്ക് സിറ്റി ഒഫിഷ്യല്‍സ് എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന റിവ ഇന്റര്‍ നാഷണല്‍ യോഗാദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നു.

സ്വീകരണത്തിന് ഗാംഗുലി ഉചിതമായി മറുപടി നല്‍കി. അമേരിക്കയിലെ വിവിധ ഇന്ത്യന്‍ സംഘടനകളില്‍ നിന്നും ലഭിച്ച സഹകരണത്തിനു പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

- പി. പി. ചെറിയാന്‍

Ads by Google
Advertisement
Monday 24 Jul 2017 11.50 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW