Thursday, December 07, 2017 Last Updated 9 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 24 Jul 2017 09.57 AM

തന്റെ കടലില്‍ മത്സരിക്കാനെത്തിയ മനുഷ്യനോട് സ്രാവ് ജയിച്ചത് വെറും 2 സെക്കന്റില്‍; താരം മൈക്കല്‍ ഫെല്‍പ്‌സ് തന്നെ

uploads/news/2017/07/130220/phelps.jpg

നീന്തല്‍ കുളത്തിലെ സ്വര്‍ണ്ണ മത്സ്യവും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയത്തേക്കാളുപരി കണ്ടത് ഫെല്‍പ്‌സ് എന്ന മനുഷ്യന്റെ് അസാധാരണ വേഗം. നീന്തല്‍ ഇതിഹാസം മൈക്കിള്‍ ഫെല്‍പ്‌സും സ്രാവും തമ്മിലുള്ള നീന്തല്‍ മത്സരത്തില്‍ ഫെല്‍പ്‌സിന് തോല്‍വി. ഫെല്‍പ്‌സ് വെഴ്‌സസ് ഷാര്‍ക്ക്; ഗ്രേറ്റ് ഗോള്‍ഡ് ഢ ഗ്രേറ്റ് വൈറ്റ് എന്നായിരുന്നു മത്സരത്തിന്റെ പേര്. 100 മീറ്ററായിരുന്നു മത്സരം. ഡിസ്‌കവറി ചാനല്‍ ആണ് ഈ മത്സരം സംഘടിപ്പിച്ചത്.

നേരത്തെ നടത്തിയ മത്സരത്തിന്റെ ദൃശ്യങ്ങള്‍ ഇന്നാണ് ഡിസ്‌കവറി പുറത്തുവിട്ടത്. 2 സെക്കന്റിനാണ് ഫെല്‍പ്‌സിന്റെ തോല്‍വി എന്നാണ് ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. 28 ഒളിംപിക്‌സ് മെഡലുകള്‍ നേടിയിട്ടുള്ള മൈക്കിള്‍ ഫെല്‍പ്‌സിന് 32 വയസുണ്ട്. സ്രാവ് 36.10 സെക്കന്റ് കൊണ്ട് ദൂരം പിന്നിട്ടപ്പോള്‍, ഫെല്‍പ്‌സ് എടുത്തത് 38.10 സെക്കന്റാണ്.

-52 ഡിഗ്രി തണുത്ത വെള്ളത്തില്‍ അതീവ സുരക്ഷാ സംവിധാനത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. ഇതിനനുസരിച്ച് 1മില്ലി മീറ്റര്‍ കട്ടിയുള്ള സ്യൂട്ടും മോണോഫിനും അണിഞ്ഞിരുന്നു. ആദ്യ 25 മീറ്റര്‍ ദൂരം സ്രാവും ഫെല്‍പ്‌സും ഒന്നിച്ചായിരുന്നു. പിന്നീട് സ്രാവ് മറികടന്നെങ്കിലും തന്റെ ആവാസ വ്യവസ്ഥയില്‍ എത്തി മത്സരിച്ച മനുഷ്യനോട് സ്രാവ് ജയിച്ചത് വെറും രണ്ടു സെക്കന്റിന്. ഒളിംപികസിലെ സ്വര്‍ണ്ണ വേട്ടക്കാരനാണ് ഫെല്‍പ്‌സ്. 28 മെഡലുകളില്‍ 23 എണ്ണം സ്വര്‍ണ്ണമാണ്.

Ads by Google
Monday 24 Jul 2017 09.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW