Saturday, August 05, 2017 Last Updated 2 Min 42 Sec ago English Edition
Todays E paper
Monday 24 Jul 2017 02.12 AM

അടുത്തവര്‍ഷം മുതല്‍ 'നീറ്റി'ന്‌ പ്രാദേശികഭാഷയില്‍ ഒരേ ചോദ്യപേപ്പര്‍

uploads/news/2017/07/130176/d1.jpg

കോല്‍ക്കത്ത: മെഡിക്കല്‍, എന്‍ജിനീയറിങ്‌ പ്രവേശനത്തിനുള്ള അഖിലേന്ത്യാ പരീക്ഷയെഴുതുന്ന ഒരുലക്ഷം വിദ്യാര്‍ഥികള്‍ക്ക്‌ അനുഗ്രഹമായി കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ്‌ ജാവദേക്കറിന്റെ പ്രഖ്യാപനം. അഖിലേന്ത്യ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ്‌ ടെസ്‌റ്റിന്‌ (നീറ്റ്‌) അടുത്തവര്‍ഷം മുതല്‍ പ്രാദേശിക ഭാഷയില്‍ ഒരേ ചോദ്യപേപ്പര്‍ തയാറാക്കുമെന്നാണ്‌ അദ്ദേഹം കൊല്‍ക്കത്തയില്‍ പ്രഖ്യാപിച്ചത്‌.
അടുത്തവര്‍ഷം മുതല്‍ ഇംഗ്ലീഷിലുള്ള ചോദ്യപേപ്പര്‍ പരിഭാഷപ്പെടുത്തിയാണ്‌ പ്രാദേശികഭാഷകളിലുള്ള ചോദ്യപേപ്പര്‍ തയാറാക്കുകയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ നീറ്റ്‌ പരീക്ഷയ്‌ക്ക്‌ വിവിധ ഭാഷകളിലായി തയാറാക്കിയ ചോദ്യപേപ്പറുകള്‍ വ്യത്യസ്‌തമായിരുന്നു.
ഇതില്‍ ബംഗാളിയിലെ ചോദ്യപേപ്പര്‍ ഹിന്ദി, ഇംഗ്ലീഷ്‌ ചോദ്യപേപ്പറുകളെക്കാള്‍ കടുപ്പമേറിയതായിരുന്നുവെന്നു പരാതിയുയര്‍ന്നിരുന്നു. ഈ പശ്‌ചാത്തലത്തിലാണ്‌ പ്രാദേശിക ഭാഷകളില്‍ ഒരേ ചോദ്യപേപ്പര്‍ തന്നെ തയാറാക്കുന്നത്‌.

Ads by Google
Monday 24 Jul 2017 02.12 AM
YOU MAY BE INTERESTED
TRENDING NOW