Friday, July 06, 2018 Last Updated 40 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 24 Jul 2017 01.53 AM

വിശുദ്ധ അല്‍ഫോന്‍സാമ്മ തനിക്ക്‌ സൗഖ്യം നല്‍കി: മാര്‍ മാത്യു അറയ്‌ക്കല്‍

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയോട്‌ പ്രാര്‍ത്ഥിച്ചപ്പോഴൊക്കെ തനിക്ക്‌ സൗഖ്യം ലഭിച്ചിട്ടുണ്ടെന്ന്‌ കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കല്‍. ഭരണങ്ങാനം തീര്‍ത്ഥാടനകേന്ദ്രത്തില്‍ ദിവ്യബലിയര്‍അര്‍പ്പിച്ച്‌ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്‌. മാതാപിതാക്കള്‍ക്കൊപ്പം അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥിക്കുമായിരുന്നു.
വൈദിക പരിശീലനകാലത്ത്‌ ആസ്‌ത്മയുടെ അസ്വസ്‌ഥതകള്‍ അനുഭവപ്പെട്ടിരുന്നു. പരിശീലനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്നുപോലും അധികാരികള്‍ സംശയിച്ചിരുന്നു. അല്‍ഫോന്‍സാമ്മയോട്‌ തീക്ഷ്‌ണമായി പ്രാര്‍ത്ഥിച്ചപ്പോള്‍ ആസ്‌ത്മ എന്നന്നേയ്‌ക്കുമായി അപ്രത്യക്ഷമായി. ജീവിത്തിന്റെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്‌ഥശക്‌തി അനുഭവപ്പെട്ടിട്ടിണ്ടെന്നും ബിഷപ്പ്‌ പറഞ്ഞു.

Ads by Google
Monday 24 Jul 2017 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW