Wednesday, December 13, 2017 Last Updated 40 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 24 Jul 2017 01.53 AM

രാമപുരം നാലമ്പലങ്ങളില്‍ ഭക്‌തജനത്തിരക്ക്‌

uploads/news/2017/07/130141/re6.jpg

രാമപുരം: നാലമ്പലങ്ങളില്‍ ഭക്‌തജനത്തിരക്കേറുന്നു. ഇന്നലെ വെളുപ്പിന്‌ നാലിന്‌ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിര്‍മ്മാല്യദര്‍ശനത്തിനു നടതുറന്നപ്പോള്‍ ഭക്‌തജനങ്ങളുടെ നീണ്ട ക്യൂ ഉണ്ടായിരുന്നു. വൈകിട്ടും ധാരാളം ഭക്‌തജനങ്ങള്‍ ദര്‍ശനത്തിനെത്തിയിരുന്നു. അഞ്ചിന്‌ നട തുറന്ന്‌ എട്ടിന്‌ അടച്ചു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലും കൂടപ്പുലം ലക്ഷ്‌മണസ്വാമി ക്ഷേത്രത്തിലും അമനകര ഭരതസ്വാമി ക്ഷേത്രത്തിലും രാവിലെ എട്ട്‌ മണിമുതല്‍ ഭക്‌തര്‍ക്ക്‌ അന്നദാനം ഉണ്ടായിരുന്നു. കെ.എസ്‌.ആര്‍.ടി.സി. സര്‍വ്വീസ്‌ നടത്താതിരുന്നത്‌ ഭക്‌തജനങ്ങളെ വലച്ചു. രാമപുരം പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എന്‍. ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ പോലീസിന്റെ സേവനം നാലു ക്ഷേത്രങ്ങളിലും ടൗണിലും ജംഗ്‌ഷനുകളിലും ഉണ്ടായിരുന്നു.

Ads by Google
Monday 24 Jul 2017 01.53 AM
YOU MAY BE INTERESTED
TRENDING NOW