Sunday, July 23, 2017 Last Updated 0 Min 46 Sec ago English Edition
Todays E paper
Sunday 23 Jul 2017 07.10 PM

വനിതാ ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 229 റണ്‍സ് വിജയലക്ഷ്യം

india vs england, women cricket world cup

ഡാര്‍ബി: വനിതാ ലോകകപ്പ് കലാശപ്പോരില്‍ ഇന്ത്യക്ക് 229 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് എടുത്തു. നതാലിയ സ്‌കിവറിന്റെ (51) അര്‍ധസെഞ്ചുറിയുടെയും സാറാ ടെയ്‌ലറുടെ (45) മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിരയ്ക്ക് ഇന്ത്യന്‍ ബോളര്‍മാരുടെ മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. 35 പന്തില്‍ നിന്നും 24 റണ്‍സായിരുന്നു ഓപ്പണര്‍ ലോറന്‍ വിന്‍ഫീല്‍ഡിന്റെ സമ്പാദ്യം. 37 പന്തില്‍ നിന്നും 23 റണ്‍സ് എടുത്താണ് ബ്യൂമോണ് മടങ്ങിയത്. 47 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്.

68 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത സിവറാണ് ടോപ് സ്‌കോറര്‍. ടെയ്ലര്‍ 62 പന്തില്‍ നിന്ന് 45 ഉം ബ്രണ്ട് 42 പന്തില്‍ നിന്ന് 34 റണ്‍സും നേടി. 38 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ജെന്നി ഗണ്ണും 11 പന്തില്‍ നിന്ന് 14 എടുത്ത ലോറ ഗണ്ണും പുറത്താകാതെ നിന്നു.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജുലാന്‍ ഗോസ്വാമിയാണ് ഇന്ത്യന്‍ നിരയില്‍ വിക്കറ്റ് വേട്ടയില്‍ മുന്നില്‍. പൂനം യാദവ് രണ്ട് വിക്കറ്റും രാജേശ്വരി ഗെയ്ക്‌വാദ് ഒരു വിക്കറ്റും വീഴത്തി.

എന്നാല്‍ മാറ്റങ്ങളൊന്നും ഇല്ലാതെ തന്നെയാണ് ഇരു ടീമുകളും കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്യാനായിരുന്നു ഞങ്ങളുടെയും തീരുമാനം. സീമേഴ്‌സ് ഫോമില്‍ തിരിച്ചെത്തിയത് ആശ്വാസമാണ്. ടോസിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് പ്രതികരിച്ചു.

എന്തുതന്നെ സംഭവിച്ചാലും ഇന്ന് ഒരു സ്‌പെഷ്യല്‍ ദിവസമായിരിക്കുമെന്നാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ് പറഞ്ഞു. രണ്ടാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലില്‍ എത്തുന്നത്. 1983ല്‍ കപില്‍ ദേവിനു ശേഷം മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റന്‍ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിജയത്തിനായി ഒരുങ്ങുകയാണ്.

Ads by Google
TRENDING NOW