Wednesday, December 13, 2017 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 06.33 PM

ഹൈക്കോടതിയില്‍ വീണ്ടും തച്ചങ്കരിയെ പിന്തുണച്ച് സര്‍ക്കാര്‍; വിജിലന്‍സ് അന്വേഷണ വിവരങ്ങള്‍ മറച്ചുവച്ചു

Tomin J Thachankary ,  high court

കൊച്ചി: എഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരായ വിജിലന്‍സ് അന്വേഷണങ്ങളില്‍ അട്ടിമറിയെന്ന് ആരോപണം. മൂന്ന് കേസുകള്‍ ഉള്‍പ്പെടെ 12 വിഷയങ്ങളില്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം നടന്നിരുന്നു. എന്നാല്‍ നാല് കേസുകളുടെ കാര്യമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഹൈക്കോടതി ഇടപെടല്‍ മുന്‍കൂട്ടി കണ്ട് കേസുകള്‍ തിടുക്കത്തില്‍ തീര്‍പ്പാക്കിയെന്നാണ് ഉയരുന്ന ആക്ഷേപം.

തച്ചങ്കരിയുടെ പോലീസ് ആസ്ഥാനത്തെ നിയമനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഈ കേസില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ തച്ചങ്കരിക്കെതിരെ രണ്ട് വിജിലന്‍സ് കേസുകള്‍ നിലവിലുണ്ടെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ 2007ല്‍ രജിസ്റ്റര്‍ ചെയ്ത കേസും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ പാലക്കാട് ആര്‍ടിഒയെ ഉപയോഗിച്ച് അനധികൃത പണപ്പിരിവ് നടത്തിയെന്ന കേസുമാണ് അവ. കൂടാതെ രണ്ട് ദ്രുതപരിശോധനകളും തച്ചങ്കരിക്കെതിരെ നടന്നിട്ടുണ്ട്.

മേല്‍പ്പറഞ്ഞ കേസുകളല്ലാതെ തച്ചങ്കരിക്കെതിരെ മറ്റാരു വകുപ്പുതല അന്വേഷണം നടക്കുന്നില്ലെന്നും അതിനാല്‍ ഇപ്പോള്‍ വഹിക്കുന്ന പോലീസ് ആസ്ഥാനത്തെ തസ്തികയ്ക്ക് തച്ചങ്കരി യോഗ്യനാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ ഈ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കാത്ത മറ്റ് കേസുകള്‍ തച്ചങ്കരിക്കെതിരെ നിലവിലുണ്ടെന്നതാണ് വാസ്തവം.

Ads by Google
TRENDING NOW