Sunday, December 10, 2017 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 06.10 PM

കേന്ദ്രസര്‍ക്കാരിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് ശിവസേന

uddhav thackeray, narendra modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് ശിവസേന രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് ശിവസേന. ജി.എസ്.ടിയും നോട്ടു നിരോധനവുമൊക്കെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായ തീരുമാനങ്ങളായിരുന്നുവെന്ന് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ പറഞ്ഞു. മൂന്ന് വര്‍ഷം കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഭൂരിപക്ഷം ജനങ്ങളുടെയും അപ്രീതി സമ്പാദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മോഡി സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിയെന്നും അധികാരം അദ്ദേഹത്തില്‍ കേന്ദ്രീകരിക്കുകയാണെന്നും താക്കറെ പറഞ്ഞു. ശരിയായ ജനാധിപത്യം തന്നെയാണോ ഇവിടെ നടക്കുന്നത്? എല്ലാം പ്രധാനമന്ത്രിയുടെ ഇഷ്ടത്തിനനുസരിച്ചല്ലേ? അദ്ദേഹം അധികാരം കേന്ദ്രീകരിക്കുകയാണ്.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് പഞ്ചായത്തീരാജ് നടപ്പാക്കി അധികാരം താഴേതട്ടിലേക്ക് കൊണ്ടുവന്നിരുന്നു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് 15 ലക്ഷം ആളുകള്‍ക്കു തൊഴില്‍ നഷ്ടമായി. ഏതാണ്ട് 60 ലക്ഷം ആളുകളെ നോട്ട് അസാധുവാക്കല്‍ ബാധിച്ചു. ഇവയെ നേരിടാന്‍ എന്തു നടപടിയാണു സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഉദ്ധവ് ചോദിച്ചു.

ജി.എസ്.ടി നടപ്പാക്കിയതിനെയും ശിവസേന കുറ്റപ്പെടുത്തി. ചെക്ക് പോസ്റ്റുകള്‍ തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ചെക്ക് പോസ്റ്റുകള്‍ ഇല്ലെങ്കില്‍ രാജ്യസുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാകുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW