Friday, July 20, 2018 Last Updated 20 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 06.07 PM

യുവതി ഭര്‍ത്താവിന് വേണ്ടി ലൈംഗിക തൊഴില്‍ ചെയ്തത് ഏഴ് വര്‍ഷം; കാരണം ഞെട്ടിക്കുന്നത്

prostitution

ബംഗളുരു: പഠനത്തിന് പണം കണ്ടെത്തുന്നതിന് യുവാവ് സ്വന്തം ഭാര്യയെ വിറ്റു. ബംഗളുരുവില്‍ പഠിക്കുന്ന കോംഗോ പൗരനായ ഗുലോര്‍ (29) ആണ് ആന്ധ്രപ്രദേശ് സ്വദേശിനിയായ ഭാര്യയെ ലൈംഗിക തൊഴിലിന് അയച്ചത്. ഇയാള്‍ തന്റെ ഭാര്യയെ കഴിഞ്ഞ ഏഴ് വര്‍ഷമായി ലൈംഗിക തൊഴിലിന് അയച്ചിരുന്നു. ഭാര്യ ലൈംഗിക തൊഴിലൂടെ സമ്പാദിച്ചിരുന്ന പണം ഇയാള്‍ പഠനാവശ്യത്തിനായാണ് ചെലവഴിച്ചിരുന്നത്. ഹൊസൂര്‍ റോഡിലെ സ്വകാര്യ കോളജില്‍ ബിബിഎ വിദ്യാര്‍ത്ഥിയാണ് ഇയാള്‍.

സ്‌പോക്കണ്‍ ഇംീഷ് €ാസില്‍ വച്ച് കണ്ടു മുട്ടിയ ഇരുവരും പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിതം തുടങ്ങുകയുമായിരുന്നു. ഭര്‍ത്താവിന് വേണ്ടി ഏഴ് വര്‍ഷമായി ലൈംഗിക തൊഴില്‍ ചെയ്തു വന്നിരുന്ന യുവതിക്ക് പതിനൊന്ന് തവണ ഗര്‍ഭഛിദ്രം ചെയ്യേണ്ടി വന്നിട്ടുണ്ട്. വിവാഹം കഴിക്കാതെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് തുടങ്ങിയ ഇരുവരും വാടക വീട്ടിലാണ് താമസിച്ചിരുന്നത്. പിന്നീട് സ്വന്തം വീട്ടുകാര്‍ പഠനത്തിന് പണം നല്‍കാതെ വന്നതോടെ ഭാര്യയെ ലൈംഗിക തൊഴിലിന് നിര്‍ബന്ധിക്കുകയായിരുന്നു.

ഭാര്യയുടെ ഇടപാടുകാരെ പുറത്ത് നിന്നും കൂട്ടിക്കൊണ്ട് വരുന്നതും തിരികെ കൊണ്ടു വിട്ടിരുന്നതും ഇയാളാണ്. ലൈംഗിക വേഴ്ചയില്‍ നിന്നുണ്ടാകുന്ന ഗര്‍ഭം അലസിപ്പിക്കാന്‍ കൊണ്ടു പോയിരുന്നതും ഇയാളാണ്. ഒടുവില്‍ ലൈംഗിക പീഡനവും ശാരീരിക ഉപദ്രവും സഹിക്കാനാകാതെ യുവതി ബംഗളുരുവിലെ ഒരു എന്‍ജിഒ സംഘടനയെ സമീപിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Ads by Google
Ads by Google
Loading...
TRENDING NOW