Wednesday, November 22, 2017 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 05.26 PM

വിഷാംശമുള്ള ചായ കുടിച്ച് 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

uploads/news/2017/07/130013/tea.jpg

ലക്‌നൗ: വിഷാംശമുള്ള ചായ കുടിച്ച് 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മിന്‍സാപൂരിലാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

മിര്‍സപൂരില്‍ റമീഷ് എന്ന വ്യാപാരിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ടീസ്റ്റാളില്‍ നിന്ന് ചായ കുടിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെടുകയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. അധികൃതര്‍ എത്തി ടീസ്റ്റാള്‍ സീല്‍ ചെയ്തു.

കഴിഞ്ഞ ആഴ്ചയിലും ഇവിടെ നിന്ന് ചായ കുടിച്ചവരില്‍ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് പ്രദേശത്തെ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരാതി ഉണ്ടായിരുന്നിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW