Monday, October 23, 2017 Last Updated 12 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 05.25 PM

ശാരികയുടെ ജീവനെടുത്തത് കാമുകന്റെ സംശയരോഗം

Kadammanitta murder , Sharika

പത്തനംതിട്ട: കടമ്മനിട്ടയില്‍ കാമുകന്‍ പെട്രോളൊഴിച്ച് കത്തിച്ച പെണ്‍കുട്ടി ശാരിക (17) മരിച്ചു. കോയമ്പത്തൂരിലെ ഗംഗാ ആശുപത്രിയില്‍ ഇന്നലെ രാവിലെയാണ് ശാരിക മരിച്ചത്. 88 ശതമാനം പൊള്ളലോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് ശാരികയെ കോയമ്പത്തൂരിലേക്ക് മാറ്റിയത്. ഈ മാസം 14നാണ് ശാരികയെ അകന്ന ബന്ധു കൂടിയായ കാമുകന്‍ സജില്‍ (20) പെട്രോളൊഴിച്ച് കത്തിച്ചത്. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ശാരികയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് സജില്‍ പോലീസിന് മൊഴി നല്‍കി. സംഭവ ദിവസം വൈകിട്ട് അഞ്ച് മണിയോടെ സജില്‍ ശാരികയുടെ വീട്ടില്‍ എത്തിയിരുന്നു. തുടര്‍ന്ന് തൊട്ടടുത്തുള്ള അപ്പൂപ്പന്റെ വീട്ടിലേക്ക് ശാരികയെ വിളിച്ചു വരുത്തുകയും അവിടെ വച്ച് വഴക്കുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് പുറത്തേക്ക് പോയ സജില്‍ ഒരു കുപ്പി പെട്രോളുമായി മടങ്ങിയെത്തി ശാരികയെ ആക്രമിക്കുകയായിരുന്നു.

ശാരികയ്‌ക്കൊപ്പം പൊള്ളലേറ്റ സജില്‍ നിലത്ത് കിടന്ന് ഉരുണ്ട ശേഷം അടുത്തുള്ള ആളൊഴിഞ്ഞ കാട്ടിലേക്ക് ഓടിക്കയറി. പിറ്റേന്ന് ഇവിടെയുള്ള ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

Ads by Google
Advertisement
Sunday 23 Jul 2017 05.25 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW