Sunday, February 25, 2018 Last Updated 35 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 04.49 PM

ബിജെപിയിലെ മെഡിക്കല്‍ കോഴ; സിബിഐ അന്വേഷിച്ചേക്കും

Medical bribery, CBI

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ ആരോപണം സിബിഐ അന്വേഷിച്ചേക്കും. അഴിമതി ആരോപണം അന്വേഷിക്കുന്നതില്‍ തടസമില്ലെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. അഴിമതി ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കോളജിന് അനുമതി നേടിക്കൊടുക്കുന്നതിന് ബിജെപി നേതാക്കള്‍ 5.60 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം. ബിജെപി നിയമിച്ച അന്വേഷണ കമ്മീഷന്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

വര്‍ക്കല എസ്ആര്‍ കോളജ് ഉടമ ആര്‍ ഷാജിയാണ് പണം നല്‍കിയത്. ചെര്‍പ്പുളശേരിയില്‍ മെഡിക്കല്‍ കോളജ് തുടങ്ങുന്നതിന് ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍എസ് വിനോദിന് പണം കൈമാറിയെന്നാണ് വെളിപ്പെടുത്തല്‍. പണം വാങ്ങിയതായി വിനോദ് കമ്മീഷന്‍ മുന്‍പാകെ സമ്മതിച്ചിട്ടുണ്ട്. കുഴല്‍പണമായി ഈ തുക ഡല്‍ഹിയില്‍ എത്തിച്ചു. സതീഷ് നായര്‍ എന്ന ഇടനിലക്കാരന് നല്‍കാന്‍ വേണ്ടിയാണ് പണം വാങ്ങിയതെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ബിജെപി നേതാവ് എംടി രമേശിന്റെ പേരും റിപ്പോര്‍ട്ടിലുണ്ട്.

ബിജെപി നേതാക്കളായ കെപി ശ്രീശന്‍, എകെ നസീര്‍ എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിനെ തുടര്‍ന്ന് ആര്‍എസ് വിനോദിനെ ബിജെപി പുറത്താക്കിയിരുന്നു. എന്നാല്‍ എംടി രമേശിനെതിരെ നടപടിയൊന്നും എടുത്തിട്ടില്ല.

Ads by Google
TRENDING NOW