Sunday, July 23, 2017 Last Updated 0 Min 20 Sec ago English Edition
Todays E paper
Sunday 23 Jul 2017 03.47 PM

നന്‍പന്‍ ഡാ; റാണ ദഗ്ഗുപതിക്കുവേണ്ടി ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത്

uploads/news/2017/07/130002/rana.jpg

റാണ ദഗ്ഗുപതിയും ദുല്‍ഖര്‍ സല്‍മാനും തമ്മിലുള്ള സൗഹൃദം ഇപ്പോള്‍ തെന്നിന്ത്യയില്‍ പ്രസിദ്ധമാണ്. ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും രണ്ടു യുവതാരങ്ങളും അടുത്ത സുഹൃത്തുക്കളായി. ഏറെ വര്‍ഷങ്ങളായുള്ള സൗഹൃദമാണിത്. ഇപ്പോള്‍ റാണയുടെ പുതിയ ചിത്രമായ നേനേ രാജ നേനേ മന്ത്രി എന്ന ചിത്രത്തിന്റെ മലയാളം ട്രെയിലര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തു വിട്ടു. രാജകിരീടം എന്നാണ് മലയാളം പതിപ്പിന്റെ പേര്.

തേജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, കാതറിന്‍ ട്രീസ, നവദീപ്, അശുതോഷ് എന്നിവരും പ്രധാന താരങ്ങളാകുന്നു. ബാഹുബലിക്ക് ശേഷമിറങ്ങുന്ന റാണയുടെ ചിത്രമെന്ന ആകാംഷയും ഇതിനുണ്ട്.

ചെന്നൈയിലെ പഠനകാലം മുതല്‍ റാണ, ദുല്‍ഖര്‍, നാഗ്‌ചൈതന്യ, വിക്രം പ്രഭു എന്നിവര്‍ അടുത്ത സുഹൃത്തുക്കളാണ്.

Ads by Google
TRENDING NOW