Monday, December 11, 2017 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 03.33 PM

ആരുമറിയാതെ ഹോണ്ട മൊബീലിയോയെ വിപണിയില്‍ നിന്നും പിന്‍വലിച്ചു

honda mobilio, honda

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ മള്‍ട്ടി പര്‍പ്പസ് വാഹനം മൊബീലിയോ ഇന്ത്യയില്‍ നിര്‍മാണവും വില്‍പ്പനയും അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. വിപണിയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കാതെ പോയതാണ് വാഹനം വിപണിയില്‍ നിന്നും പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം വാര്‍ത്തകളോട് കമ്പനി ഔദ്യോഗികമായി പ്രതികരണം നടത്തിയിയിട്ടില്ല.

കമ്പനി വെബ്‌സൈറ്റിലെ മോഡല്‍ പട്ടികയില്‍ നിന്ന് ഹോണ്ട മൊബാലിയൊയെ ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല ജി.എസ്.ടി നിലവില്‍ വന്നതിന് ശേഷം കമ്പനി പ്രഖ്യാപിച്ച ഔദ്യോഗിക വിലവിവരപ്പട്ടികയിലും മൊബിലിയൊ ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നു. ജൂലൈ ആദ്യവാരം ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വാഹന ലോകത്ത് സജീവമവയിരുന്നു.

അതിനിടെ ഇന്തൊനേഷ്യയില്‍ ഹോണ്ട പരിഷ്‌കരിച്ച 'മൊബിലിയൊ' വില്‍പ്പനയ്ക്കെത്തിച്ചിരുന്നു. എന്നാല്‍, ഈ മോഡല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുമോ എന്ന് ഇതുവരെ വ്യക്തമല്ല.

മാരുതി എര്‍ട്ടിഗയോട് മത്സരിക്കാന്‍ 2014-ലാണ് ഹോണ്ട മൊബീലിയോയെ വിപണിയിലെത്തിക്കുന്നത്. ഹോണ്ട സിറ്റി സെഡാനില്‍ ഉള്‍പ്പെടുത്തിയ അതേ ഡീസല്‍-പെട്രോള്‍ എഞ്ചിനില്‍ ചെറു ഹാച്ച്ബാക്ക് ബ്രിയോ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് മൊബീലിയോ വിപണിയിലെത്തിയത്. എന്നാല്‍ രൂപത്തിലും പെര്‍ഫോമെന്‍സിലും വേണ്ടത്ര ജനപ്രീതി സ്വന്തമാക്കാന്‍ സെവന്‍ സീറ്റര്‍ മൊബീലിയോയ്ക്ക് സാധിച്ചിരുന്നില്ല.

Ads by Google
TRENDING NOW