Tuesday, October 17, 2017 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jul 2017 02.11 PM

കാണാം ‘ജനപ്രിയ’ നായകന്റെ ‘വീര’കഥകള്‍ വെള്ളിത്തിരയില്‍ ?

Dileep, janapriyanayakan, actress molestation case

ജനപ്രിയനായകന്‍ വളരെ പെട്ടന്നാണ് അപ്രിയതാരമായി മാറിയത്. മിമിക്രി താരമായി സ്റ്റേജുകള്‍ കീഴടക്കിയ ഗോപാലകൃഷ്ണന്‍ പിന്നീട് താരമായി മാറിയതും വളരെ പെട്ടന്നായിരുന്നു. താരത്തിന്റെ തലവര മാറിയത് കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതോടെയാണ്. പിന്നീട് നടന്നതെല്ലാം ഒരു സിനിമ കഥപോലെ മലയാളികള്‍ കൊണ്ടാടുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍കേള്‍ക്കുന്നത് നടിയെ ആക്രമിക്കപ്പെട്ട സംഭവവും താരത്തിന്റെ അറസ്റ്റും ഒരു ചിത്രമാകുന്നുവെന്നാണ്. എന്നാല്‍ ചിത്രത്തില്‍ ദിലീപിനെ അനുകൂലിച്ചാണോ പ്രതികൂലിച്ചാണോ ചിത്രം ഒരുങ്ങുക എന്ന് വ്യക്തമല്ല. ഉറ്റസുഹൃത്തായ നാദിര്‍ഷയാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ദിലീപിനെ നായകനാക്കി ഒരു ചിത്രം പ്രഘ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് സംഭവം പ്രതികൂലമായി മാറിയത്. ചിത്രത്തിലൂടെ ദിലീപിന്റെ കുടുംബവും വിവാഹ ജീവിതവും പ്രമേയമായേക്കും.

താരം അറസ്റ്റിലായി റിമാന്റില്‍ കഴിയുമ്പോഴും ദിലീപിന് പിന്തുണയുമായി എത്തുന്നത്. കോടതി ഒരാളെ കുറ്റവാളിയാണെന്ന് വിധിക്കുന്നത് വരെ ആരും കുറ്റവാളിയാകുന്നില്ലെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. ഇനി അറിയേണ്ടത് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആരാണെന്നാണ്.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW